June 20, 2026

സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കെ.പി.എസ്ടി.എ ധര്‍ണ നടത്തി.

0
kpsta.jpg
By ന്യൂസ് വയനാട് ബ്യൂറോ


കല്‍പ്പറ്റ: കെപിഎസ്ടിഎ വൈത്തിരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ്അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളുക, മെഡിസെപ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെയും ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തിയും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപകദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയഗം സുരേഷ്ബാബു വാളല്‍, എം.വി. രാജന്‍, കെ. സത്യജിത്ത്, പി.ജെ. സെബാസ്റ്റ്യന്‍, അജീഷ് പി. സേവ്യര്‍, ജയിംസ് ആന്റണി, ജോണ്‍സണ്‍ ഡിസില്‍വ, ആല്‍ഫ്രെഡ് ഫ്രെഡി, ശ്രീജേഷ് ബി. നായര്‍, എന്‍.പി. രാജീവ്, എം.പി.കെ. ഗിരീഷ്, ഷേര്‍ലി സെബാസ്റ്റ്യന്‍, ടി.എം. അനൂപ്, അനില, ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *