April 25, 2026

മാനന്തവാടി താഴെയങ്ങാടി റോഡിലെ ലോറി പാർക്കിങ്; യാത്രക്കാർക്ക് ദുരിതം

0
IMG-20190803-WA0412.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ പൊതുവെ വീതി കുറഞ്ഞ താഴെയങ്ങാടി റോഡിലെ ലോറി പാർക്കിങ്
യാത്രക്കാർക്ക് ദുരിതമാകുന്നു. ജിവിഎച്ച്എസ്എസിലെ നൂറുകണക്കിന്
വിദ്യാർഥികൾ അടക്കം നിരവധി കാൽനടയാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.
ടൗണിലെ വൺ വെ രീതിപ്രകാരം ബസുകൾ അടക്കം നിരവധി വാഹനങ്ങളും ഇതുവഴിയാണ്
കടന്ന് പോകുന്നത്. കെഎസ്ആർടിസി സബ് ഡിപ്പൊ മുതൽ ഗവ ഗസ്റ്റ് ഹൗസ് വരെയുള്ള
ഭാഗത്താണ് നിരനാരയായി ലോറികൾ നിർത്തിയിടുന്നത്. മഴക്കാലമായതോടെ റോഡരികിൽ
ചെളി നിറഞ്ഞിരിക്കയാണ്. അതുകൊണ്ട് തന്നെ ലോറികൾ റോഡിലേക്ക് കയറ്റിയാണ്
നിർത്തിയിടുന്നത്. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സ്കൂൾ ബസുകളും
കൂടുതലായി ഇത് വഴി കടന്ന് പോകുന്ന രാവിലെയും വൈകിട്ടും ഇവിടെ ഗതാഗത
കുരുക്ക് പതിവാണ്. നിലവിലെ ദുരിതാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന്
ആവശ്യം ഉയർന്നിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *