May 2, 2024

ബി.ജെ.പി സർക്കാർ പാർലിമെന്റിനെ ബില്ലുകൾ ചുട്ടെടുക്കുന്ന ബേക്കിംഗ് ഓവനാക്കി മാറ്റി : മുനവ്വറലി തങ്ങൾ

0
മുസ്‌ലിം യൂത്ത് ലീഗ് എക്സിക്യൂട്ടീവ് ക്യാമ്പിന് തുടക്കമായി

കൽപറ്റ : ഒരു സുപ്രഭാതത്തിൽ ജമ്മു കശ്‍മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുക വഴി പാർലിമെന്റനെ ബില്ലുകൾ ചുട്ടെടുക്കുന്ന ബേക്കിംഗ് ഓവനാക്കി ബി.ജെ.പി സർക്കാർ മാറ്റിയെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ലക്കിടി വയനാട് ഗേറ്റ് ഹോട്ടലിൽ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു തങ്ങൾ. രാഷ്ട്രീയ പ്രവർത്തനത്തിലൂടെ എന്ത് നേടി എന്ന് ചിന്തിക്കുന്നതിനോടൊപ്പം ഇനി എന്തൊക്കെ ചെയ്യാനുണ്ട് എന്നതിനെ കുറിച്ചും യുവാക്കൾ ആലോചിക്കണം. എല്ലാ മേഖലയും പോലെ രാഷ്ട്രീയവും ഇപ്പോൾ മത്സരാത്മകമാണ്. ചെറിയ പാർട്ടികളിൽ വരെ ഉന്നതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഉള്ള കാലത്ത്, രാഷ്ട്രീയ പ്രവർത്തനം കാലോചിതമായി പരിഷ്ക്കരിക്കാൻ നാം തയ്യാറാകണം. 
ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പ് ഇന്ന് സമാപിക്കും. സമകാലിക രാഷ്ട്രീയ കാര്യങ്ങളും സംഘടന വിഷയങ്ങളും ചർച്ച ചെയ്യുന്ന ക്യാമ്പിൽ പുതിയ പ്രവർത്തന പദ്ധതികൾക്കും സമരങ്ങൾക്കും രൂപം നൽകും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ ദേശീയ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചു. ഫനാർ എഡ്യൂക്കേഷണൽ റിസർച്ച് ഫൌണ്ടേഷൻ ഓർഗനൈസ് ചെയ്ത ലീഡർഷിപ്പ് ട്രെയിനിങ്ന് ലൈഫ് ലാബ് എം.ഡി എൻ.വി കബീർ, സുഹൈൽ ബാബു നേതൃത്വം നൽകി. എം.എ സമദ് , നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.എ അഹമ്മദ് കബീര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. 
ടി.പി അഷ്‌റഫലി, അഷറഫ് എടനീര്‍, ടി.ഡി കബീര്‍,  പി.വി ഇബ്രാഹിം മാസ്റ്റര്‍, സമീര്‍ പറമ്പത്ത്, കെ. ഹാരിസ്,  സി.കെ ആരിഫ്, സാജിദ് നടുവണ്ണൂര്‍, കെ.കെ. നവാസ്,  കെ.ടി അഷറഫ്, സി.എ സാജിദ്, ഗഫൂര്‍ കോല്‍ക്കളത്തില്‍, കെ.കെ അഫ്‌സല്‍, എ.എം സനൗഫല്‍, കെ.എ മുഹമ്മദ് ആസിഫ്, അന്‍സാര്‍ മുണ്ടാട്ട് , ടി.കെ നവാസ്, എ. ഷാജഹാന്‍, അഡ്വ. കാര്യറ നസീര്‍, എം.പി നവാസ് ചർച്ചയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *