June 20, 2026

കുടകിലും വയനാടിന്റെ അയൽജില്ലകളിലും കാലവർഷക്കെടുതി രൂക്ഷം

0
IMG-20190808-WA0306.jpg
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴയിൽ  കരുളായി മുണ്ടക്കടവിലും മാഞ്ചീരിയിലും ആഡ്യൻപാറ വനമേഖലയിലും ഉരുൾപൊട്ടൽ.
 ആളപായമില്ല, ചാലിയാറും പോഷകനദികളും കരകവിഞ്ഞ് ഒഴുകുന്നു, കെ.എൻ ജി റോഡിൽ ജ്യോതിപ്പടി മുതൽ വെളിയംതോട് വരെ റോഡ് പുഴയായി, ഗതാഗതം നിലച്ചു, കാറ്റിലും മഴയിലും, വൈദ്യുതി തൂണുകൾ തകർന്നു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കരുളായി മുണ്ടക്കടവ്, മാഞ്ചീരി കോളനികൾക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായതോടെ ഇവരെ മാറ്റി പാർപ്പിച്ചു, കരിമ്പുഴ 
നിറഞ്ഞ് ഒഴുകുന്നതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും തുടങ്ങി., ആഢ്യൻപാറക്ക് സമീപം പന്തീരായിരം ഉൾവനത്തിൽ ഉരുൾപൊട്ടിയതോടെ കാഞ്ഞിരപ്പുഴയിലുണ്ടായ മലവെള്ളപാച്ചിലിൽ ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കാലിക്കടവിലെ 9 വീടുകളിലേക്ക് വെള്ളം കയറി ഇതെ തുടർന്ന് ഈ കുടു:ബങ്ങളെ ബുധനാഴ്ച്ച രാത്രി 10.30തോടെ നമ്പൂരിപ്പൊട്ടിയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി, വെള്ളം കയറിയതോടെ നമ്പൂരിപ്പൊട്ടി – എരുമമുണ്ട റോഡിൽ മതിൽ മൂല ഭാഗം വെള്ളത്തിനടിയിലായി, മൊടവണ്ണയിൽ ക്ലബിനു സമീപത്തും, വീടുകളിലും വെള്ളം കയറി, മൈലാടിയിൽ 22 വീടുകളിലും മൈലാടിപ്പൊട്ടിയിൽ 5  വീടുകളിൽ വെള്ളം കയറി.നിലമ്പൂർ കെ.എൻ ജി റോഡിൽ കീർത്തിപ്പടി, ജനതപ്പടി, മിനർവപ്പടി, ജ്യോതിപ്പടി, വെളിയംതോട്., ചന്തക്കുന്ന് – മാനവേദൻ സ്കൂൾ റോഡ്, ചക്കാലക്കുത്ത്  ആശുപത്രി കുന്ന് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.വടപ്പുറം ടൗൺ മുസ്ലീം പള്ളിയിലും വെള്ളം കയറി. കർണാടകയിലെ കുടക് ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് കേന്ദ്ര സേന എത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *