August 20, 2026

ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. .

0
By ന്യൂസ് വയനാട് ബ്യൂറോ


 ജില്ലയിലെ വിവിധ റീലീഫ് ക്യാമ്പുകളില്‍ കഴിയുന്ന പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണം തേടുന്നു. പായ,കമ്പിളിപുതപ്പ്, അടിവസ്ത്രങ്ങള്‍, മുണ്ട്, നൈറ്റി, കട്ടികളുടെ വസ്ത്രങ്ങള്‍, ഹവായ് ചെരിപ്പ്, സാനിറ്ററി നാപ്കിന്‍,സോപ്പ്,ഡെറ്റോള്‍,സോപ്പ് പൗഡര്‍,ബ്ലീച്ചിംഗ് പൗഡര്‍,ക്ലോറിന്‍, ബിസ്‌ക്കറ്റ്, അരി,പഞ്ചസാര,ചെറുപയര്‍,പരിപ്പ്,കടല,വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കളാണ് നല്‍കേണ്ടത്. സന്നദ്ധ സംഘടനകള്‍ സമാഹരിക്കുന്ന അവശ്യസാധനങ്ങള്‍ ജില്ലാ,താലൂക്ക്തലങ്ങളില്‍ സജ്ജീകരിച്ച കളക്ഷന്‍ സെന്ററുകള്‍ വഴി ജില്ലാഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നതിനുളള സജ്ജീകരണം നടത്തിയിട്ടുളളതായി ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *