വയനാട്ടിൽ ദുരിതബാധിതരുടെ എണ്ണം അര ലക്ഷം കവിഞ്ഞു; 31862 പേർ ക്യാമ്പുകളിൽ:ഉരുള്‍പൊട്ടിയത് പത്തിടങ്ങളില്‍
വയനാട്ടിൽ ദുരിതബാധിതരുടെ എണ്ണം അര ലക്ഷം കവിഞ്ഞു; 31862 പേർ ക്യാമ്പുകളിൽ
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതം
സി.വി.ഷിബു
കൽപ്പറ്റ: നാല് ദിവസമായി കനത്ത് പെയ്യുന്ന മഴയിൽ വയനാട്ടിൽ ദുരിതം അവസാനിക്കുന്നില്ല. ഉരുൾപൊട്ടലിൽ നാശം വിതച്ച മേപ്പാടി പുത്തുമലയിൽ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. മേപ്പാടി റാണി മലയിൽ 40 ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി. വെള്ളരിമലയിൽ നിന്ന് ആയിരം കുടുംബങ്ങളെ മാറ്റി. കാലാവസ്ഥ മോശമായതിനാൽ ദേശീയ ദുരന്തനിവാരണ സേനയുമായി വയനാട്ടിലേക്ക് വരാനിരുന്ന ഹെലികോപ്റ്റർ വരവ് റദ്ദാക്കി.
. ജില്ലയില്‍ 193 ക്യാമ്പുകളിലായി 8473 കുംടുബങ്ങളില്പ്പെട്ട 31862 പേരാണ് താമസിക്കുന്നത്. ഇവര്‍ക്കായി ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മറ്റ് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രളയദുരന്തത്തിന് ഒരാണ്ട് പിന്നിടുന്നതിനുമുമ്പേ വീണ്ടു പെരുമഴ വയനാടൻ ജനതയെ ഭീതിയിൽ മുക്കിയപ്പോള്‍ നിതാന്ത ജാഗ്രതയുമായി നാടെല്ലാം കൈകോര്‍ക്കുന്നു. ജില്ലാ ഭരണകൂടം ഒരുക്കുന്ന അടിയന്തര സജ്ജീകരണങ്ങള്‍ക്ക് പിന്തുണയുമായി സന്നദ്ധ സേവകരും ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. മൂന്ന് താലൂക്കുകളിയലെയും രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടം പ്രത്യേക സൗകര്യം ഒരുക്കി. സ്പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്, ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്
സഹായത്തിന് കടലിന്റെ മക്കളുമെത്തി
പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ഏഴ് ബോട്ടുകളും 35 മത്സ്യതൊഴിലാളികളും കൂടി ജില്ലയിലെത്തി. ഇതോടെ ജില്ലയുടെ വിവിധ മേഖലകളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പത്ത് ബോട്ടുകളും 49 മത്സ്യതൊഴിലാളികളുമായി. മഴ ശക്തമായതോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപെട്ടുപോയ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പുതുതായി 7 യന്ത്രവല്‍കൃത ബോട്ടുകള്‍ കൂട്ടി കോഴിക്കോട്ട് നിന്നും ജില്ലയിലെത്തിച്ചത്.പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ വകുപ്പിന്റെ 4 ബോട്ടുകളിലായി 14 മത്സ്യതൊഴിലാളികളായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. സംസ്ഥാനത്തെ കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തെ അതിജീവിക്കാന്‍ ഏറ്റവും തുണയായത് മത്സ്യതൊഴിലാളികളുടെ സേവനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് കൂടുതല്‍ ബോട്ടുകളും മത്സ്യതൊഴിലാളികളെയും രംഗത്തിറക്കിയത്. കൂടാതെ വകുപ്പിന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിലെ ജില്ലാ ആസൂത്രണഭവനില്‍ കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്..
ഉരുള്‍പൊട്ടിയത് പത്തിടങ്ങളില്‍
കനത്ത മഴയില്‍ ജില്ലയില്‍ 10 ഇടങ്ങളില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരിടത്ത് മണ്ണ് അമര്‍ന്നുപോയി, കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചു. മേപ്പാടി പുത്തുമലയിലാണ് തീവ്രതയേറിയ ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. വെള്ളരിമല, മംഗലശ്ശേരിമല, പെരിഞ്ചേര്‍മല, നരിക്കുനി, മണിച്ചോട്, പഴശ്ശി കോളനി, പച്ചക്കാട്, മക്കിയാട്, കോറോം, ചാലില്‍ മീന്മുട്ടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയപാത 766 തളിമലയിലാണ് മണ്ണ് അമര്‍ന്നുപോയി കെട്ടിടത്തിനു കേടുപാട് സംഭവിച്ചത്. പുത്തുമല അപകടത്തില്‍ ഇതുവരെ എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഴശ്ശി കോളനിയില്‍ ഉരുള്‍പൊട്ടി ദമ്പതികളും മരിച്ചിരുന്നു. ജില്ലയില്‍ ഇതുവരെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ പത്തായി.
സഹായത്തിന് കടലിന്റെ മക്കളുമെത്തി
പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ഏഴ് ബോട്ടുകളും 35 മത്സ്യതൊഴിലാളികളും കൂടി ജില്ലയിലെത്തി. ഇതോടെ ജില്ലയുടെ വിവിധ മേഖലകളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പത്ത് ബോട്ടുകളും 49 മത്സ്യതൊഴിലാളികളുമായി. മഴ ശക്തമായതോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപെട്ടുപോയ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പുതുതായി 7 യന്ത്രവല്‍കൃത ബോട്ടുകള്‍ കൂട്ടി കോഴിക്കോട്ട് നിന്നും ജില്ലയിലെത്തിച്ചത്.പ്രളയത്തിന്

Leave a Reply