May 6, 2024

വയനാട്ടിൽ സഹായത്തിന് വള്ളങ്ങളുമായി കടലിന്റെ മക്കളുമെത്തി

0
Img 20190810 Wa0364.jpg


      പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫിഷറീസ് വകുപ്പിന്റെ ഏഴ് ബോട്ടുകളും 35 മത്സ്യതൊഴിലാളികളും കൂടി ജില്ലയിലെത്തി. ഇതോടെ ജില്ലയുടെ വിവിധ മേഖലകളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പത്ത് ബോട്ടുകളും 49 മത്സ്യതൊഴിലാളികളുമായി.  മഴ ശക്തമായതോടെ കൂടുതല്‍ പ്രദേശങ്ങള്‍ ഒറ്റപെട്ടുപോയ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പുതുതായി 7 യന്ത്രവല്‍കൃത ബോട്ടുകള്‍ കൂട്ടി കോഴിക്കോട്ട് നിന്നും ജില്ലയിലെത്തിച്ചത്.പ്രളയത്തിന്റെ ആദ്യദിനങ്ങളില്‍ വകുപ്പിന്റെ 4 ബോട്ടുകളിലായി 14 മത്സ്യതൊഴിലാളികളായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.  സംസ്ഥാനത്തെ കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തെ അതിജീവിക്കാന്‍  ഏറ്റവും തുണയായത് മത്സ്യതൊഴിലാളികളുടെ സേവനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് കൂടുതല്‍ ബോട്ടുകളും മത്സ്യതൊഴിലാളികളെയും രംഗത്തിറക്കിയത്. കൂടാതെ വകുപ്പിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റിലെ ജില്ലാ ആസൂത്രണഭവനില്‍  കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഫോണ്‍. 9496401208. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *