കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു.
ജില്ലയില്‍ മഴയ്ക്ക് ശമനം
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്കു ശമനം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് ശരാശരി 62.07 മില്ലിമീറ്ററായി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 150 മില്ലിമീറ്ററിനു മുകളിലായിരുന്നു മഴ. 24 മണിക്കൂറിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മാനന്തവാടി താലൂക്കിലാണ്. മാനന്തവാടിയില്‍ 101 മില്ലിമീറ്ററും വൈത്തിരിയില്‍ 53 മില്ലിമീറ്ററും സുല്‍ത്താന്‍ ബത്തേരിയില്‍ 32.2 മില്ലിമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.
മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ബാണാസുര ഡാമിന്‍റെ ഒരു ഷട്ടര്‍ 10 സെന്‍റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്‍റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വെള്ള കെട്ടിന് പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍.





Leave a Reply