സർക്കാർ ജീവനക്കാരന് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മർദ്ദനമേറ്റു.
മാനന്തവാടി:
ജീവനക്കാരനെ ഡ്യൂട്ടിയ്ക്കിടെ മർദ്ദിച്ചു.
തൊണ്ടർനാട് ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ എം.ജി അനിൽകുമാറിനെയും ഡ്രൈവറെയുമാണ് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലിക്കിടെ ഒരു സംഘം ആളുകൾ മർദ്ദിച്ചത്..വാടകയ്ക്കെടുത്ത ഓൺ ഡ്യൂട്ടി ബോർഡുവച്ച ടാക്സി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തൊണ്ടർനാട് പെർളോം എന്ന സ്ഥലത്ത് വച്ച് റോഡിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ അനിൽകുമാർ നിലത്ത് വീണു. ഇദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.





Leave a Reply