July 16, 2026

ജില്ലാ ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികളെയും ആശ്രിതരേയും
സഹായിക്കാനും സന്നദ്ധ പ്രവർത്തകർക്ക് പരസ്പരം വിവരങ്ങൾ കൈമാറാനും വയനാട്
അസോസിയേഷൻ ഓഫ് വോളണ്ടയറിങ് ആൻഡ് എമർജൻസി സർവീസ് എന്ന സന്നദ്ധ സംഘടനരൂപികരിച്ചു. രക്ഷാധികാരി പി.കെ. മൊയ്തുട്ടി അധ്യക്ഷത വഹിച്ചു.അസൈനാർപനമരം,കെ.എം ഷിനോജ്, ഷെപ്പേർഡ് പനമരം, എൻ.കെ.അഹമ്മദ്എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾഅസൈനാർ പനമരം(
ചെയർമാൻ), കെ.എം ഷിനോജ്, ഷക്കിർ അലി (വൈസ് ചെയർമാൻ), മുഹമ്മദ്
പനമരം(കൺവീനർ), ജെറിഷ് മൂടമ്പത്ത്, റെയ്ഹാനത്ത്(ജോ. കൺവീനർ) സലിം
(ട്രഷറർ), ജസ്റ്റിൻ ചെഞ്ചട്ടയിൽ(പി ആർ ഒ) എന്നിവരെയും 15 അംഗ
സെക്രട്ടറിയേറ്റ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സൗജന്യമരുന്ന് വിതരണം,
രക്തദാനം, അടിയന്തിര പരിചരണം, അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ എന്നിവ
ലഭ്യമാക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രവർത്തന ലക്ഷ്യം. ഫോൺ–9745254264.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *