March 28, 2024

നഗരമധ്യത്തിൽ നടപ്പാതയിൽ ഇറച്ചി വിറ്റ് വ്യാപാരികളുടെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയും.

0
Img 20190824 Wa0388.jpg
കൽപ്പറ്റ:
നഗരമധ്യത്തിൽ നടപ്പാതയിൽ ഇറച്ചി വിറ്റ് വ്യാപാരികളുടെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയും.

ആറുമാസം മുൻപ് കൽപ്പറ്റ നഗരസഭയുടെ പിണങ്ങോട് റോഡിലെ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നും ബൈപ്പാസിലെ കെട്ടിടത്തിലേക്ക് വ്യാപാരം മാറ്റുമ്പോൾ 20 ദിവസത്തിനകം പഴയ മാർക്കറ്റിൽ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും തുറന്നു നൽകാമെന്ന ഉറപ്പാണ് നഗരസഭ നൽകിയതെന്ന് വ്യാപാരികൾ പറയുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കൽപ്പറ്റ നഗരസഭ വാക്ക് പാലിക്കാത്തതായതോടെയാണ് ഇറച്ചി വ്യാപാരികൾ വേറിട്ട രീതിയിൽ പ്രതിഷേധിഷേധിച്ചത്. പഴയ മാർക്കറ്റ് തുറന്നുപ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് നടപ്പാതയിൽ വ്യാപാരികൾ ഇറച്ചി വില്പന നടത്തി. വിവരമറിഞ്ഞ് ആദ്യം കൽപ്പറ്റ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തുടർന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു. വ്യാപാരികൾക്ക് പിന്തുണയുമായി കൽപ്പറ്റ പൗരസമിതി യും രംഗത്തെത്തിയിരുന്നു. ബൈപ്പാസിലെ പുതിയ മാർക്കറ്റിൽ കച്ചവടം ഇല്ലാത്തതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്. നിരവധി വ്യാപാരികൾ കച്ചവടം മതിയാക്കി പോയി. ഇനിയും കച്ചവടം തുടർന്നാൽ കടുത്ത സാമ്പത്തിക ബാധ്യതയിൽ പെടുമെന്ന് വ്യാപാരികൾ പറയുന്നു. പ്രശ്നപരിഹാരമായില്ലെങ്കിൽ മത്സ്യം ഉൾപ്പെടെ നടപ്പാതയിൽ വച്ച് വിൽപ്പന നടത്താനാണ് ഇവരുടെ തീരുമാനം. അതിനിടെ ഒരാൾ ആത്മഹത്യാ ഭീഷണി മുഴക്കി പെട്രോൾ കുപ്പിയുമായി എത്തിയത്  ആശങ്ക പരത്തി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *