May 5, 2024

ഗൂഡല്ലൂര്‍ കാരക്കൊല്ലി പള്ളിയില്‍ എട്ടുനോമ്പുപെരുന്നാള്‍ സെപ്റ്റംബർ 1 മുതല്‍

0
ഗൂഡല്ലൂര്‍:   കാരക്കൊല്ലി സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ്
പെരുന്നാളിന്  ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി   വികാരി ഫാ. ഡോ. മത്തായി 
അതിരമ്പുഴയില്‍ അറിയിച്ചു. സെപ്റ്റംബർ 1 മുതല്‍ 8 വരെയാണ് പെരുന്നാള്‍.ദിവസവും വി.കുര്‍ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയുമുണ്ടാകും.സെപ്തമ്പര്‍ ഒന്നിന്
എം.ജെ. എസ്.എസ്.എയുടെ ആഭിമുഖത്തില്‍  അഖിലേന്ത്യാ ബൈബിള്‍ ക്വിസും
നടത്തും. പെരുന്നാള്‍ ചടങ്ങുകള്‍ക്ക്  ഭദ്രാസനത്തിലെ  വിവിധ വൈദീകര്‍ മുഖ്യ 
കാര്‍മ്മീകത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് രോഗികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തീക സഹായങ്ങളും നല്‍കുന്നുണ്ട്. പൊതുസമ്മേളനം ഗൂഡല്ലൂര്‍
എം. എല്‍. എ ദ്രാവിഡമണി  ഉദ്ഘാടനം ചെയ്യും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക്
ട്രസ്റ്റി  ജോണ്‍സണ്‍ കുഴിക്കാട്ടില്‍,  സെക്രട്ടറി ബേസില്‍ ഐനിക്കുടി നേതൃത്വം
നല്‍കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *