March 29, 2024

കെ.സി.വൈ.എം മാനന്തവാടി രൂപത രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

0
Img 20191201 Wa0185.jpg
 മാനന്തവാടി: 
        സാമൂഹിക അനീതിക്കെതിരെയും മത രാഷ്ട്രീയ സാംസ്കാരിക അസമത്വങ്ങൾക്കെതിരെയും പടവാൾ ഏന്തിയ യുവജന പ്രസ്ഥാനത്തിന് കാൽനൂറ്റാണ്ട് പ്രായം. ദ്വാരക പാസ്റ്ററൽ സെന്ററിൽ രൂപതാ പ്രസിഡന്റ്‌ എബിൻ മുട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന  രജത ജൂബിലി സമാപന  ആഘോഷപരിപാടികൾ മാനന്തവാടി രൂപതാ ബിഷപ്പ് അഭിവന്ദ്യ  മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. കെസിവൈഎം പ്രസ്ഥാനം നടത്തിയ സാമൂഹിക സാംസ്കാരിക ആത്മീയ സംഘടനാ തല മുന്നേറ്റങ്ങളെയും പ്രസ്ഥാനത്തിന്റെ കൂട്ടായ്മയേയും പിതാവ് നന്ദിയോടെ സ്മരിച്ചു. ലോക ആം റസ്ലിംഗ് ചാമ്പ്യൻ  ജോബി മാത്യു ക്ലാസുകൾ നയിച്ചു..നാളിതു വരെ തന്റെ ജീവിതത്തിൽ താൻ സഹിച്ച കഷ്ടപാടുകളെ കുറിച്ചും, നേടിയ വിജയങ്ങളെ കുറിച്ചും ജോബി യുവജനങ്ങളുമായി പങ്കുവെച്ചു. വൈകല്യങ്ങളെ മറികടന്ന് ജൂബിലി വർഷ ലോഗോ ഡിസൈൻ ചെയ്ത്  ജീവിതത്തിന് വരയിലൂടെ പുതിയ ദിശാബോധം നൽകിയ രണ്ടു സഹോദരിമാരായ ജിമി  ജോൺ, സുമി ജോൺ,  ഇന്ത്യൻ ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്ത ജീന ജേക്കബ്, ഷോർട് ഫിലിം സംസ്ഥാന അവാർഡ് ജേതാവ് ഷാജു പി. ജെയിംസ്,    കേരള വ്യാപാരി വ്യാപാരി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട കെ.സി.വൈ.എം മുൻ രൂപതാ പ്രസിഡന്റ്‌ ജോജിൻ ടി. ജോയി, ടോണി ജോസ്  തുടങ്ങിയ  വ്യക്തിത്വങ്ങളെ  ചടങ്ങിൽ ആദരിച്ചു.രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം നെല്ലിക്കൽ, ജനറൽ സെക്രട്ടറി ജിഷിൻ മുണ്ടക്കത്തടത്തിൽ, വൈസ് പ്രസിഡന്റ് അലീന ജോയി പാണ്ടിയംപറമ്പിൽ, അനിമേറ്റർ സിസ്റ്റർ സാലി സി.എം.സി. ,കെ.സിവൈ.എം സംസ്ഥാന ഡയറക്ടർ ഫാദർ സ്റ്റീഫൻ തോമസ് ചേലക്കര, ജോസ് പള്ളത്ത്, ഫാദർ ആന്റോ  മമ്പള്ളിൽ, ഫാദർ അഗസ്റ്റിൻ ചിറക്ക തോട്ടത്തിൽ,  ജോജിൻ ടി ജോയ്, നിലമ്പൂർ മേഖല പ്രസിഡന്റ് ജസ്റ്റിൻ  സിസ്റ്റർ  സ്മിത എസ്. എ. ബി. എസ്., റോസ്മേരി തെറുകാട്ടിൽ,  പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാദർ പോൾ വാഴപ്പിള്ളി  തുടങ്ങിയവർ സംസാരിച്ചു.
 രൂപത ഭാരവാഹികളായ റ്റോബി കുട്ടുങ്കൽ ,ചിപ്പി കളമ്പാട്ട്, ജിയോ മച്ചുകുഴി, റ്റിബിൻ പാറക്കൽ, സി.ഡാനി പീറ്റർ എസ്.എച്ച്. എന്നിവരും സിൻഡിക്കേറ്റ് അംഗങ്ങളായ ടെസ്സിൻ വയലിൽ, ജിജോ താന്നിവേലി, മുൻ രൂപത പ്രസിഡന്റ്‌ സജിൻ ജോസ് ചാലിൽ, മേഖല, യൂണിറ്റ്  ഡയറക്ടർമാർ, ആനിമേറ്റർമാർ, മുൻ രൂപത ഭാരവാഹികൾ  തുടങ്ങിയവർ നേതൃത്വം നൽകി. കൊല്ലം സ്കോർപിയൻ  ടീമിന്റെ അക്രോബാറ്റിക് ഡാൻസും ഫയർ ഷോയും യുവജനങ്ങൾക്ക് വേറിട്ട അനുഭവം ആയിരുന്നു. വിവിധ മേഖലകളുടെ നേതൃത്വത്തിൽ  കലാപരിപാടികൾ അരങ്ങേറി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *