കേസുകൾ മാത്രമല്ല റോഡ് ശുചീകരണത്തിലും ഇടപ്പെട്ട് ജഡ്ജിമാരും നിയമപാലകരും : ചുരം ശുചീകരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:
ന്യായാധിപൻമാരുടെ നേതൃത്വത്തിൽ വയനാട് ചുരം ശുചീകരിച്ചു
   വയനാട്ടിലെ രണ്ട് ന്യായാധിപന്മാർ നിയമപാലകർക്കും വനസംരക്ഷകർക്കുമൊപ്പം സന്നദ്ധ സംഘടനകളെ  കൂട്ടുപിടിച്ചു ചുരം സംരക്ഷണ സമിതിയുടെ സഹകരത്തോടെ വയനാട് ചുരം റോഡ് ശുചീകരിച്ചു. സ്ഥലം മാറിപ്പോകുന്ന വയനാട് ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി ചെയർപേഴ്സണും ജില്ലാ സബ് ജഡ്ജിയുമായ കെ.പി.സുനിതയുടെ പ്രത്യേക താല്പര്യത്തിലാണ് ശനിയാഴ്ച ചുരം റോഡിലെ മാലിന്യം നീക്കം ചെയ്തത്. ലക്കിടി ചുരം കവാടത്തിൽ നിന്നും തുടങ്ങിയ പ്രവർത്തനത്തിൽ 50 ഓളം സന്നദ്ധ പ്രവർത്തകർ പങ്കാളികളായി.
         ലീഗൽ സർവീസസ്‌ അതോറിറ്റിക്കു പുറമെ പാലിയേറ്റിവ് വളണ്ടിയർമാർ,വനം വകുപ്പ്, താമരശ്ശേരി & വൈത്തിരി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ, ലക്കിടി ഓറിയന്റൽ കോളേജ് വളണ്ടിയർമാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സജീവമായി പങ്കെടുത്തു.
       ലക്കിടി ചുരം കവാടത്തിൽ നടന്ന ചടങ്ങ് ലീഗൽ സർവീസസ്‌ അതോറിറ്റി താലൂക്ക് ചെയർമാൻ ബൈജു നാഥാ ഉൽഘാടനം ചെയ്തു.ചുരം സംരക്ഷണ സമിതി പ്രസിഡന്റ്‌ മൊയ്‌ദു മുട്ടായി അധ്യക്ഷത വഹിച്ചു. അസൈനാർ സ്വാഗതവും എസ്. ചിത്രകുമാർ നന്ദിയും പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *