April 23, 2024

ലോക ഭിന്നശേഷി ദിനം ആചരിച്ചു

0

  വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ലയില്‍ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ദിനാചരണത്തില്‍  ഭിന്നശേഷിക്കാരുടേയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെയും കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരങ്ങളുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജിഷാഷാജി പതാക ഉയര്‍ത്തി നിര്‍വഹിച്ചു. കായിക ഇനത്തില്‍ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങളും കലായിനത്തില്‍ ലളിതഗാനം,മിമിക്രി തുടങ്ങിയ ഇനങ്ങളും അരങ്ങേറി. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഭിന്നശേഷിക്കാര്‍ക്കുളള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് എം.സുകുമാരന്‍ ക്ലാസ്സെടുത്തു. 

    ബത്തേരി ടൗണ്‍ഹാളില്‍ നടന്ന സമാപനസമ്മേളനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അധ്യക്ഷത വഹിച്ചു.ഭിന്നശേഷി കുട്ടികളെ സഹായിക്കുന്ന എന്‍.സി.സി,എന്‍.എസ്.എസ്,എസ്.പി.സി വിദ്യാര്‍ഥികള്‍ക്കുളള സഹചാരി അവര്‍ഡ്, വിജയാമൃതം പദ്ധതി ഉപഹാരം എന്നിവ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള വിതരണം ചെയ്തു.   വിവിധ മത്സര വിജയികള്‍ക്കുളള സമ്മാനദാനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി നിര്‍വ്വഹിച്ചു. നഗരസഭാ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്ദു റഹ്മാന്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി കെസുമതി, നഗരസഭാ കൗണ്‍സിലര്‍ എന്‍.കെ മാത്യു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.കെ മോഹനദാസ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ സ്ഥാപന സംഘടനാ പ്രതിനിധികളും വിവിധ വകുപ്പിലെ ജീവനക്കാരും പങ്കെടുത്തു. 
    ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിനിമാ പ്രദര്‍ശനം സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ സെയ്താലികോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.വി. നിതിന്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ അന്‍സില,പി.ബിനീഷ്,എം.ബി മുസ്തഫ,ശരത് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *