വയനാട്ടിൽ ബാങ്ക് വായ്പ 1990 കോടി: നിക്ഷേപത്തില്‍ വര്‍ദ്ധനവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad

    ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 1990 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി വിലയിരുത്തി. ഇതില്‍ 1457 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിലാണ് നല്‍കിയത്. കാര്‍ഷിക വായ്പയായി 1528 കോടി രൂപ നല്‍കിയിട്ടുണ്ട്. കാര്‍ഷികേതര വായ്പയായി 133 കോടിയും മറ്റ് മുന്‍ഗണനാ വിഭാഗത്തില്‍ 241 കോടിയും ബാങ്കുകള്‍ അനുവദിച്ചു. ബാങ്കുകളുടെ മൊത്തം വായ്പ സെപ്തംബര്‍ 30 ന് കഴിഞ്ഞ വര്‍ഷത്തെ 6284 കോടിയില്‍ നിന്നും 12 ശതമാനം വര്‍ദ്ധിച്ച് 7061 കോടി രൂപയായി. ഇക്കാലയളവില്‍ നിക്ഷേപം 5287 കോടി രൂപയില്‍ നിന്ന് 5751 കോടിയായി വര്‍ദ്ധിച്ചു. വിദേശ നിക്ഷേപം 852 കോടിയില്‍ നിന്നും 962 കോടിയായി ഉയര്‍ന്നു. 13 ശതമാനം വര്‍ദ്ധനവാണ് ഈ മേഖലയിലുണ്ടായത്. വായ്പ നിക്ഷേപാനുപാതം 123 ശതമാനമാണ്. 

    അവലോകനയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ചു. പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ബാങ്ക് വായ്പ്പകളില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗത വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള നിര്‍ദേശിച്ചു. നബാര്‍ഡ് പൊട്ടന്‍ഷ്യല്‍ ലിങ്ക് ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി പ്രകാശനം ചെയ്തു. കനറാ ബാങ്ക് കോഴിക്കോട് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹനന്‍ കോറോത്ത്, ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക് ഓഫീസര്‍ പി.ജി ഹരിദാസ്, ലീഡ് ഡിസ്ട്രിക് മാനേജര്‍ ജി.വിനോദ്,നബാര്‍ഡ് ഡി.ഡി.എം വി.ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.
Ad

ഇന്ന് (30-03-2020) രോഗം സ്ഥിരീകരിച്ച വയനാട് മൂപ്പൈനാട്  സ്വദേശിയുടെ റൂട്ട് മാപ്പ്അദ്ധേഹം തന്നെ വിശദീകരിക്കുന്നു,,,,,എന്റെ റൂട്ട് മാപ്പ് 21/03/2020 ദുബായ് എയർപോർട്ട് ടെർമിനൽ 3 ൽ നിന്നും എമിറേറ്റ്സ് ...
Read More
കൽപ്പറ്റ :  ഡി.വൈ.എഫ് .ഐ . ജില്ലാ കമ്മിറ്റി നിർമ്മിച്ച മാസ്കുകൾ ജില്ലയുടെ വിവധയിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയാഗിക്കാനായി മാസ്കുകൾ നൽകി. ജില്ലാ പോലീസ്  മേധാവി ആർ.ഇളങ്കോവിന് ഡിവൈഎഫ്ഐ ...
Read More
കൽപ്പറ്റ: വയനാട് ജില്ലാ ആയുർവേദ  ആശുപത്രിയിലെ  നാഷണൽ  ആയുഷ്  മിഷനിലെ  ഡോ അരുൺ  ബേബിയുടെ നേതൃത്വത്തിൽ   സിദ്ധ  പ്രതിരോധ മരുന്നായ  നിലവേമ്പ് കുടിനീർ കൽപ്പറ്റ  നഗര സഭയിലെ ...
Read More
കൺട്രോൾ റൂം തുറന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഗ്നി രക്ഷാ സേന ജില്ലാ തല കണ്ട്രോൾ റൂം തുറന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു ഭക്ഷണം, അത്യാവശ്യ മരുന്നുകൾ, ലോക്ക് ...
Read More
കൽപ്പറ്റ..കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ പൂഴ്ത്തിവെയ്പ്, അമിതവില തടയുന്നതിനായി രൂപീകരിച്ച വിവിധ വകുപ്പുകള്‍ ചേര്‍ന്ന് രൂപീകരിച്ച ജില്ലാ സമിതി ജില്ലയിലെ മൂന്ന് താലൂക്കിലും പരിശോധന നടത്തി.  ജില്ലയില്‍ ...
Read More
വെള്ളമുണ്ട;പ്രതിസന്ധിഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കാന്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധസംഘടനകള്‍ രംഗത്ത്.കൂലിപ്പണിയെടുത്ത് നിത്യജീവിതം പുലര്‍ത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിന് ...
Read More
കോവിഡ് ഭീതിയിലും ജാഗ്രതയോടെ സാമ്പത്തിക മേഖലയുടെ കാവൽഭടൻമാരായി ബാങ്ക് ജീവനക്കാർകൽപറ്റ: വയനാട് ജില്ലയിൽ ഒരാൾക്ക് കോവിഡ് 19 രോഗം സ്ഥിതീകരിക്കുകയും കൂടുതൽ പേർ നിരീക്ഷണത്തിൽ ആവുകയും ചെയ്തതോടെ ...
Read More
മാനന്തവാടി: വയനാട് ജില്ല ഗവ: ഹോസ്പിറ്റൽ കൊറോണ രോഗികൾക്കായി മാറ്റിയ സാഹചര്യത്തിൽഡയാലിസ്സിസ് യൂനിറ്റ് പ്രത്യേക വിഭാഗമായി മാനന്തവാടി ഗവ. ഹോസ്പിറ്റലിൽ തന്നെ നടന്നു വരുന്നുണ്ട്.കൃത്യമായി വിവരം ലഭിക്കാത്ത ...
Read More
പുളിഞ്ഞാൽ: കൊവിഡ്- 19 വൈറസ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ പുളിഞ്ഞാൽ പ്രദേശത്തെ കുടുംബങ്ങളുടെ  ദുരിതമകറ്റാൻ ഭക്ഷണക്കിറ്റുകൾ നൽകി സി പി മൊയ്തീൻ ...
Read More
ചേലാടി ചെക്ക് പോസ്റ്റ് മുതൽ വടുവൻ ചാൽ, വട്ടത്തു വയൽ, പാടി വയൽ, അപ്പാളം, പുതിയ പാടി  തിനപുരം, നെടുങ്കരണം തലക്കയൽ, റിപ്പൺ, പുതുക്കാട്, ഹെൽത്ത് സെന്റർ ബഡേരി, ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *