April 20, 2024

പ്രൊബേഷന്‍ വാരാഘോഷം സമാപനം നാളെ

0

സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരിവര്‍ത്തനം 2019 എന്ന പേരില്‍ നടത്തുന്ന നല്ല നടപ്പ് വാരാചരണത്തിന്റെ സമാപന സമ്മേളനം നാളെ  (ഡിസംബര്‍ 4) ഉച്ചയ്ക്ക് 2ന് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും.  ജില്ലാ ജഡ്ജി എ ഹാരിസ് ഉദ്ഘാടനം ചെയ്യും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി.എം.രാജീവ് അധ്യക്ഷത വഹിക്കും. അഡ്വ.പി. ചാത്തുക്കുട്ടി  ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *