March 28, 2024

തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

0
Vythiri Compost Unit.jpg

ഹരിത കര്‍മ്മസേന അംഗങ്ങള്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനായി നിര്‍മ്മിച്ച  തുമ്പൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം വൈത്തിരി പഞ്ചായത്തില്‍ ആരംഭിച്ചു. കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി എം.ബി.സുരേഷ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് യുസി ഗോപി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എല്‍സി ജോര്‍ജ്ജ്, എം.വി.വിജേഷ്, ഷൈനി ദേവസ്യ, സെക്രട്ടറി പി.കെ ഇന്ദിര, കെ.പ്രസാദ്, മണികണ്ഠന്‍, മുജീബ്, സഫിയ,എം.ജനാര്‍ദ്ദനന്‍, അംബിക എന്നിവര്‍ സംസാരിച്ചു. ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ശുചിത്വ മിഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *