വൈത്തിരി താലൂക്ക് ഗവ. ആശുപത്രി കെട്ടിടം ഉദ്ഘാടനം ആറിന് രാഹുൽ ഗാന്ധി എം.പി. നിർവ്വഹിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ ബ്ലോക്ക്  പഞ്ചായത്ത് എം.എസ്.ഡി.പി. പദ്ധതിയിൽ  ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ചെലവിൽ 
 നിർമ്മിച്ച വൈ
ത്തിരി താലൂക്ക് ഗവ. ആശുപത്രി കെട്ടിടം 2019 ഡിസംബർ
6-ന്
' വൈകുന്നേരം 4 മണിക്ക് ബഹു. കൽപ്പറ്റ നിയോജക
മണഡലം എം.എൽ.എ,  സി.കെ. ശശീന്ദ്രന്റെ 
അദ്ധ്യക്ഷതയിൽ ബഹുമാന്യനായ വയനാട് പാർലമെന്റ് അംഗം  രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന്  ഭരണ സമിതി അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. .
വൈത്തിരി ഗവ. താലൂക്ക് ആശുപത്രി സ്ഥല പരിമിതി മൂലം
പ്രവർത്തനം താളം തെറ്റിയ നിലയിലായിരുന്നു. ഇപ്പോൾ 
ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ഇരുനില ബിൽഡിംഗ്
ഗൈനക്കോളജി ഒ.പി, മെഡിസിൻ ഒ.പി, സർജറി ഒ.പി, ഇ.എൻ.ടി
ഒ.പി, ഒഫ്താൽമോളജി ഒ.പി, പീഡിയാട്രിക് ഒ.പി, ഫാർമസി,
എന്നിവ ഉൾപ്പെടുത്തി കഴിയുമ്പോൾ താൽക്കാലികമായി
ഹോസ്പിറ്റലിന്റെ സ്ഥല പരിമിതിയിൽ ആശ്വാസം ലഭിക്കും.
ഇപ്പോൾ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന നബാർഡ്
സ്കീമിൽ ലഭിച്ച 7.5 കോടി രൂപയുടെ ബിൽഡിംഗ് പണി
പൂർത്തിയായാൽ താലൂക്ക് ആശുപ്രതിക്ക് വേണ്ട്. ആധുനിക
ചികിത്സാ രീതിക്കുള്ള സ്ഥല സൗകര്യങ്ങൾ ലഭ്യമാകുമെന്ന് പ്രസിഡണ്ട് ഉഷ തമ്പി പറഞ്ഞു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *