April 23, 2024

സഹകരണ ബാങ്കുകളിലെ വായ്പ പരിധി വര്‍ധിപ്പിച്ചു

0

കല്‍പ്പറ്റ: സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, ബാങ്കിംഗ് റഗുലേഷന്‍ നിയമം ബാധകമല്ലാത്ത കാര്‍ഷികേതര വായ്പാസംഘങ്ങള്‍, നിയമാവലി വ്യവസ്ഥകള്‍ പ്രകാരം വായ്പ അനുവദിക്കുന്ന  മറ്റു പ്രാഥമിക സംഘങ്ങള്‍ എന്നിവയില്‍നിന്നു ഒരംഗത്തിനു അനുവദിക്കാവുന്ന പരമാവധി വായ്പയുടെ പരിധി പുതുക്കി. ഹ്രസ്വകാല, മധ്യകാല കാര്‍ഷിക വായ്പകളുടെ പരിധി മൂന്നു ലക്ഷം രൂപയില്‍നിന്നു അഞ്ചു ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. മറ്റു വായ്പകളെ സംബന്ധിച്ച വിവരം(നിലവിലെ പരിധി, പുതുക്കിയ പരിധി, കാലാവധി എന്നീ ക്രമത്തില്‍):  കാര്‍ഷിക അനുബന്ധ വിഭാഗത്തില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍(.20 ലക്ഷം, .20 ലക്ഷം, ഒരു വര്‍ഷം). കൃഷി ആവശ്യത്തിനു സ്വര്‍ണപ്പണയ വായ്പ(-, 3 ലക്ഷം, ഒരുവര്‍ഷം). കാര്‍ഷിക അനുബന്ധ ആവശ്യത്തിനു സ്വര്‍ണപ്പണയ വായ്പ(, 3 ലക്ഷം, ഒരു വര്‍ഷം). 
സ്വയംതൊഴില്‍(5 ലക്ഷം, 10 ലക്ഷം, 10 വര്‍ഷം). വ്യവസായം (35 ലക്ഷം, 40 ലക്ഷം, 10 വര്‍ഷം). ഭൂസ്വത്ത് വാങ്ങല്‍(35 ലക്ഷം, 50 ലക്ഷം, 10 വര്‍ഷം). സ്വര്‍ണപ്പണയം(25 ലക്ഷം, 50 ലക്ഷം, ഒരു വര്‍ഷം). കുട്ടികളുടെ വിദ്യാഭ്യാസം(1 ലക്ഷം, 5 ലക്ഷം, 5 വര്‍ഷം). പ്രൊഫഷണല്‍ വിദ്യാഭ്യാസം(10 ലക്ഷം, 20 ലക്ഷം, 10 വര്‍ഷം). വിവാഹം(10 ലക്ഷം, 10 ലക്ഷം, അഞ്ചു വര്‍ഷം).വീട് അറ്റകുറ്റപ്പണി, വിപുലീകരണം(10 ലക്ഷം, 10 ലക്ഷം, 10 വര്‍ഷം). ചികിത്സ-മരണാനന്തര ചെലവ്(1.5 ലക്ഷം, 1.5 ലക്ഷം, 3 വര്‍ഷം). ഭവന നിര്‍മാണം(35 ലക്ഷം, 40 ലക്ഷം, 15-20 വര്‍ഷം). വീടും ഭൂസ്വത്തും വാങ്ങല്‍(50 ലക്ഷം, 50 ലക്ഷം, 15-20 വര്‍ഷം). വീട്ടുപകരണങ്ങള്‍(5 ലക്ഷം, 5 ലക്ഷം, 5 വര്‍ഷം). വിദേശത്തു ജോലി (5 ലക്ഷം, 10 ലക്ഷം, 5 വര്‍ഷം). വാഹനം-ലൈറ്റ്(20 ലക്ഷം, 20 ലക്ഷം, 10 വര്‍ഷം). വാഹനം-ഹെവി(40 ലക്ഷം, 40 ലക്ഷം, 10 വര്‍ഷം). ഓവര്‍ഡ്രാഫ്റ്റ്(10 ലക്ഷം, 10 ലക്ഷം, ഒരു വര്‍ഷം). ബിസിനസ്(20 ലക്ഷം, 20 ലക്ഷം, 10 വര്‍ഷം). കുടുംബശ്രീ എസ്എച്ച്ജി(10 ലക്ഷം, 10 ലക്ഷം, 5 വര്‍ഷം). മുറ്റത്തെ മുല്ല പദ്ധതി(10 ലക്ഷം, 20 ലക്ഷം, ഒരു വര്‍ഷം). ഭൂരഹിതര്‍ക്കു വീടു വയ്ക്കുന്നതിനു ഭൂമി(10 ലക്ഷം, 10 ലക്ഷം, 10 വര്‍ഷം). മോര്‍ട്ടിഗേജ്(20 ലക്ഷം, 50 ലക്ഷം, 10 വര്‍ഷം). മൂന്നു സെന്റു വരെ ഭൂമിയുള്ളവര്‍ക്കു ഭവന  നിര്‍മാണം(3 ലക്ഷം, 3 ലക്ഷം, 5 വര്‍ഷം). വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: 10 ലക്ഷം, 20 ലക്ഷം, 5 വര്‍ഷം). ഇതര സംഘങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍(10 ലക്ഷം, 20 ലക്ഷം, 10 വര്‍ഷം). 
ഒരംഗത്തിനു പരമാവധി നല്‍കാവുന്ന  മൊത്തം വായ്പകളുടെ പരിധി(നിക്ഷേപം, നിലവിലെ പരിധി, പുതിയ പരിധി എന്ന ക്രമത്തില്‍):ഒരു കോടി രൂപ വരെ നിക്ഷപമുള്ള സംഘം-5 ലക്ഷം രൂപ-5 ലക്ഷം രൂപ 1 കോടി മുതല്‍ 5  കോടിവരെ-7 ലക്ഷം 10 ലക്ഷം. 5 കോടി മുതല്‍ 10 കോടി വരെ-10 ലക്ഷം-15 ലക്ഷം. 10 കോടി മുതല്‍ 25 കോടി വരെ-30 ലക്ഷം-30 ലക്ഷം. 25 കോടി മുതല്‍ 50 കോടി വരെ-45 ലക്ഷം-45 ലക്ഷം. 50 കോടി മുതല്‍ 100 കോടി വരെ-50 ലക്ഷം, 50 ലക്ഷം. 100 കോടി രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള സംഘങ്ങള്‍-75 ലക്ഷം രൂപ. 
കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതി വായ്പകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ഹ്രസ്വകാല മധ്യകാല കാര്‍ഷിക വായ്പകളുടെയും നബാര്‍ഡിന്റെ റീ ഫിനാന്‍സ് ലഭിക്കുന്ന ഒരു വര്‍ഷം പരിധിയുള്ള ഹ്രസ്വകാല കാര്‍ഷിക വിള വായപ്കളുടെയും പരിധി നിലവിലെ മൂന്നു ലക്ഷത്തില്‍ നിന്നു പരമാവധി 10 ലക്ഷം രൂപയായി സ്‌കെയില്‍ ഓഫ് ഫിനാന്‍സിനു വിധേയമായി നിജപ്പെടുത്തിയതു തുടരും. പുതിയ വായ്പാപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനു സംഘങ്ങളും ബാങ്കുകളും മുന്‍കൂര്‍ അനുമതി വാങ്ങണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *