April 25, 2024

ഹർത്താൽ: വയനാട്ടിൽ 20 കേസുകൾ.: 25 പേർ അറസ്റ്റിൽ

0
കൽപ്പറ്റ: 
പൗരത്വ ഭേദഗതി ബില്ലിനെതിരെ
വിവിധ സംഘടനകൾ  ആഹ്വാനം
– ചെയ്ത നിയമവിരുദ്ധ ഹർത്താലുമായി ബന്ധപ്പെട്ട്
വയനാട് ജില്ലയിൽ ഇതുവരെ 20  
കേസ്സുകളിലായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി
– പ്രവർത്തകരായ 50 ഓളം പേരെ നിയമാനുസ്യമായി
കരുതൽ – തടങ്കലിൽ എടുത്തിരുന്നു.. കൽപ്പറ്റ-5
പേരെയും, മേപ്പാടി-1, വൈത്തിരി-1, പടിഞ്ഞാറത്തറ-06,
കമ്പളക്കാട്-06, പനമരം-03, പുൽപ്പള്ളി-05,
മാനന്തവാടി-08, വെള്ളമുണ്ട-03, തലപ്പുഴ-07,
തൊണ്ടർനാട്-05 – എന്നിങ്ങനെയാണ് വയനാട്  ജില്ലയിൽ
ഹർത്താലുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിൽ
എടുത്ത്  കേസ്സ് രജിസ്ട്രർ ചെയ്തത്.  
 കെ.എസ്.ആർ.ടി.സി ബസ്സ് എറിഞ്ഞ്
തകർത്തതിന് തൊണ്ടർനാട്, വെള്ളമുണ്ട പോലീസ്
സ്റ്റേഷനുകളിൽ ഓരോ കേസ്സും, അന്യായമായി
സംഘം ചേർന്ന് പ്രകടനം നടത്തിയതിന് മാനന്തവാടി
പോലീസ് സ്റ്റേഷനിൽ ഒരു കേസ്സും രജിസ്റ്റർ 
ചെയ്യുകയും 25 പേരെ അറസ്റ്റ് ചെയ്യുകയും
ചെയ്തതായി ജില്ലാ പോലീസ് ചീഫ് അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *