September 19, 2026

അഴിമതിക്ക് പിന്നാലെ മുഖ്യമന്ത്രി ഒളിച്ചു കളി നടത്തുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

0
IMG-20201201-WA0340.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അഴിമതിക്ക് പിന്നാലെ മുഖ്യമന്ത്രി ഒളിച്ചു കളി നടത്തുന്നുവെന്ന് കെ പി സി സി പ്രസിഡണ്ട്മുല്ലപ്പള്ളി രാമചന്ദ്രൻ. 
അഴിമതി കാട്ടുമ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചുകളി നടത്തുന്നത് തന്നെ അഴിമതിയുണ്ടെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വിവിധ യു ഡി എഫ് കുടുംബസംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനമരം ചെറുകാട്ടൂരിലെ കുടുംബസംഗമത്തില്‍ വി ജെ ബേബി അധ്യക്ഷനായിരുന്നു. ഐ സി ബാലകൃഷ്ണന്‍, കെ സി റോസക്കുട്ടിടീച്ചര്‍, ഗോകുല്‍ദാസ് കോട്ടയില്‍, കെ കെ അബ്രഹാം. ഇബ്രാഹിംമാസ്റ്റര്‍, ജാഫര്‍മാസ്റ്റര്‍, ജോസ് നിടമ്പനാട്ട്, സി അബ്ദുള്‍ അഷ്‌റഫ്, പി പി ലത്തീഫ്, ഷാജഹാന്‍, മുഫീദ തസ്‌നി സംബന്ധിച്ചു. കമ്മന കുരിശങ്കല്‍ നടന്ന സംഗമത്തില്‍ ജിത്സന്‍ തൂപ്പുംകര അധ്യക്ഷനായിരുന്നു. എം സി സെബാസ്റ്റ്യന്‍, അഡ്വ. ശ്രീകാന്ത് പട്ടയന്‍, ചിന്നമ്മ ജോസ് എന്നിവര്‍ സംബന്ധിച്ചു. കോറോത്ത് നടന്ന സംഗമത്തില്‍ കേളോത്ത് അബ്ദുള്ള അധ്യക്ഷനായിരുന്നു. എ പ്രഭാകരന്‍മാസ്റ്റര്‍, എസ് എം പ്രമോദ്മാസ്റ്റര്‍, ടി മൊയ്തു, അഡ്വ. വേണുഗോപാല്‍, പടയന്‍ അബ്ദുള്ള, എച്ച് ബി പ്രദീപ്മാസ്റ്റര്‍, അസീസ് വലിയതൊടി, വള്ളി റിഷാദ് എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *