September 21, 2026

മാനന്തവാടിയില്‍ പുതിയ ബസ് സ്റ്റാന്റ് :പയ്യമ്പള്ളിയില്‍ റീജ്യണല്‍ സെന്റര്‍-യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

0
IMG-20201202-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി; ടൗണില്‍ ആധുനികസൗകര്യങ്ങളോടെ മുന്‍സിപ്പാലിറ്റി ഓഫീസ് മന്ദിരം,പയ്യമ്പള്ളിയില്‍ റീജ്യണല്‍ സെന്റര്‍,ടൗണില്‍ ആധുനിക ബസ് സ്റ്റാന്‍ും വിവിധയിടങ്ങളില്‍ ബസ് വെയിറ്റിംഗ് െഷഡ്ഡുകളും ബസ്‌ബേകളും,തുടങ്ങി നിരവധി വികസന വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള മാനന്തവാടി മുന്‍സിപ്പാലിറ്റി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി.കൊയിലേരിയില്‍ നീന്തല്‍പരിശീലനകേന്ദ്രം,ടൗണ്‍ നവീകിരണത്തിന് മാസ്റ്റര്‍ പ്ലാന്‍,മുഴുവന്‍ വാഹനങ്ങള്‍ക്കും പ്രത്യകം പ്രത്യേകം പാര്‍ക്കിംഗ് സൗകര്യം,ഓപ്പണ്‍-ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍,അയ്യങ്കാളിതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കാര്‍ഷിക ക്ഷീര മേഖലകളില്‍ 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കല്‍,കുറുക്കന്മൂല പിഎച്ച്‌സി യില്‍ കിടത്തി ചികിത്സ,തുടങ്ങി നിരവധി വികസനകാഴ്ചപ്പാടുകളാണ് പ്രകടനപത്രികയില്‍ മുന്നോട്ട് വെക്കുന്നത്.പ്രസ്‌ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ അഡ്വ.എന്‍ കെ വര്‍ഗ്ഗീസ്,സി കുഞ്ഞബ്ദുള്ള,ജേക്കബ് സെബാസ്റ്റ്യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *