May 22, 2026

ഇന്നും കുറവില്ല :259 പേര്‍ക്ക് കൂടി കോവിഡ് : 148 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
·
· എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (05.12.20) 259 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 148 പേര്‍ രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ  സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 11847 ആയി. 10050 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 75 മരണം. നിലവില്‍ 1722 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 971 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികള്‍ 47 പേര്‍, പൂതാടി 23 പേര്‍,  മുട്ടില്‍, പടിഞ്ഞാറത്തറ 22 പേര്‍ വീതം, കണിയാമ്പറ്റ 19 പേര്‍, എടവക 14 പേര്‍, മേപ്പാടി 12 പേര്‍, തിരുനെല്ലി 11 പേര്‍, മൂപ്പൈനാട്, പുല്‍പ്പള്ളി 10 പേര്‍ വീതം, മാനന്തവാടി,ബത്തേരി 9  പേര്‍ വീതം, നൂല്‍പ്പുഴ, വെങ്ങപ്പള്ളി 8 പേര്‍ വീതം, കല്‍പ്പറ്റ 7 പേര്‍, തരിയോട് 6 പേര്‍, വൈത്തിരി 4 പേര്‍, നെന്മേനി, തവിഞ്ഞാല്‍, വെള്ളമുണ്ട 3 പേര്‍ വീതം, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന 2 പേര്‍ വീതം, കോട്ടത്തറ, മുള്ളന്‍കൊല്ലി,  തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*148 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി, പുല്‍പ്പള്ളി സ്വദേശികളായ 11 പേര്‍  വീതം, കണിയാമ്പറ്റ 7 പേര്‍, നെന്മേനി, മീനങ്ങാടി 6 പേര്‍ വീതം, അമ്പലവയല്‍, തൊണ്ടര്‍നാട്,  ബത്തേരി 4 പേര്‍ വീതം, വൈത്തിരി, വെള്ളമുണ്ട, പനമരം, മുള്ളന്‍കൊല്ലി  3 പേര്‍ വീതം, തവിഞ്ഞാല്‍, മൂപ്പൈനാട്, മുട്ടില്‍, എടവക, കല്‍പ്പറ്റ, മേപ്പാടി രണ്ടു പേര്‍ വീതം,  നൂല്‍പ്പുഴ, തരിയോട്, കോട്ടത്തറ, തിരുനെല്ലി, പൂതാടി  സ്വദേശികളായ ഓരോരുത്തരും  വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന 10 പേരും തൃശ്ശൂര്‍ മലപ്പുറം സ്വദേശികളായ ഒരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 53 പേരുമാണ് രോഗമുക്തരായത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *