ഓട്ടോറിക്ഷയിൽ കടത്തിയ 17 ലിറ്റർ മാഹി മദ്യം പിടികൂടി

വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻ്റലിജൻസും മാനന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും നിരവിൽപ്പുഴ മട്ടിലയം ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന 17 ലിറ്റർ മാഹി മദ്യം പിടികൂടി.ഇതുമായി ബന്ധപ്പെട്ട് മാനന്തവാടി നല്ലൂർനാട് ദ്വാരക സ്വദേശി കൊറ്റുകര വീട്ടിൽ ചാക്കോ (47 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു. ഇലക്ഷനോട് അനുബന്ധിച്ച് മദ്യശാലകൾ അടച്ചിടുന്ന സാഹചര്യത്തിൽ വിൽപ്പന നടത്താനായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത മദ്യം. മാഹിയിൽ നിന്നും ചാക്കിൽ നിറച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുവന്ന മദ്യം മാനന്തവാടി ,നാലാംമൈൽ ഭാഗത്താണ് വിൽപന നടത്തുന്നത് എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. മദ്യം കടത്തിക്കൊണ്ടു വന്ന KL 12 D 8305 നമ്പർ ഓട്ടോറിക്ഷയും പിടിച്ചെടുത്തു.പ്രതിയെയും തൊണ്ടി മുതലുകളും മാനന്തവാടി JFCM കോടതി മുമ്പാകെ ഹാജരാക്കും. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി. .ഷറഫുദ്ദീൻ, ഇൻറലിജൻസ് ഇൻസ്പക്ടർ സുനിൽ എം.കെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.വി ഷാജിമോൻ , കെ .രമേഷ്, പി .എസ് വിനീഷ്, വി.ആർ ബാബുരാജ് ,സുരേഷ് വെങ്ങാലിക്കുന്നേൽ, കെ.പി.ലത്തീഫ് ,എക്‌സൈസ് ഡ്രൈവർ വീരാൻ കോയ എന്നിവർ ഉണ്ടായിരുന്നു.



Leave a Reply