September 20, 2026

വയനാട് ജില്ലയില്‍ 241 പേര്‍ക്ക് കൂടി കോവിഡ് :111 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
 
· 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (09.12.20) 241 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 111 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 235 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12648 ആയി. 10515 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 മരണം. നിലവില്‍ 2056 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1285 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 22 പേര്‍, പുല്‍പ്പള്ളി, തരിയോട് 21 പേര്‍ വീതം, മീനങ്ങാടി, ബത്തേരി, വൈത്തിരി 17 പേര്‍ വീതം, പൂതാടി 14 പേര്‍, കല്‍പ്പറ്റ, മുട്ടില്‍ 12 പേര്‍ വീതം, അമ്പലവയല്‍ 11 പേര്‍, വെള്ളമുണ്ട 9 പേര്‍, കണിയാമ്പറ്റ, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 8 പേര്‍ വീതം, നെന്മേനി, പൊഴുതന 5 പേര്‍ വീതം, മേപ്പാടി, മൂപ്പൈനാട് 4 പേര്‍ വീതം, എടവക, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 3 പേര്‍ വീതം, മാനന്തവാടി, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതരായത്.
നവംബര്‍ 5ന് തമിഴ്നാട്ടില്‍ നിന്നും എത്തിയ മാനന്തവാടി സ്വദേശി, ഒറീസ്സ സ്വദേശികളായ ബത്തേരിയില്‍ എത്തിയ 4 പേര്‍, മൈസൂരില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗ ബാധിതരായത്.
*111 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികളായ 10 പേര്‍, തിരുനെല്ലി 5 പേര്‍, ബത്തേരി, എടവക 4 പേര്‍ വീതം, മാനന്തവാടി, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, പുല്‍പ്പള്ളി 3 പേര്‍ വീതം, നെന്മേനി, മുട്ടില്‍, വെള്ളമുണ്ട, കണിയാമ്പറ്റ 2 പേര്‍ വീതം, പൂതാടി, വൈത്തിരി, മൂപ്പൈനാട്, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, 4 ഗുഡല്ലൂര്‍ സ്വദേശികളും, തൃശൂര്‍, പാലക്കാട് സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലുള്ള 52 പേരുമാണ് രോഗമുക്തി നേടിയത്.
*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *