May 5, 2024

തിരഞ്ഞെടുപ്പിന് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

0
Img 20201209 Wa0354.jpg
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായും പോളിങ് ബൂത്തുകളില്‍ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും പ്രശ്‌ന പരിഹാരത്തിനുമായി ഹെല്‍പ്പ് ലൈന്‍ സംവിധാനവും  ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ബൂത്തിലും വോട്ടര്‍മാര്‍ക്ക് സാനിറ്റൈസര്‍ നല്‍കാന്‍ പോളിങ് അസിസ്റ്റന്റമാരെ നിയോഗിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ പ്രവേശിക്കുന്നതിന് മുമ്പും വോട്ട് ചെയ്ത് തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം. മുഖാവരണം ധരിച്ച് മാത്രമാണ് പോളിങ്ങ് സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുക. പോളിങ്ങ് ഓഫീസര്‍ ആവശ്യപ്പെടുന്ന പക്ഷം വോട്ടര്‍മാര്‍ മുഖാവരണം മാറ്റി വോട്ടര്‍മാരെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്ക് തയ്യാറാകണം. വോട്ടു ചെയ്യുന്നതിനായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സാമൂഹിക അകലം വോട്ടര്‍മാര്‍ പാലിക്കേണ്ടതാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ  എല്ലാ ബൂത്തുകളും വോട്ടെടുപ്പിന് മുമ്പായി അണുമുക്തമാക്കി.  പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കായി സുരക്ഷയുടെ ഭാഗമായി മുഖാവരണങ്ങള്‍,  കൈയ്യുറുകള്‍, ഫെയിസ് ഷീല്‍ഡുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഓരോ ബൂത്തിലും ഏഴു ലിറ്റര്‍ സാനിറ്റൈസറാണ് അനുവദിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *