June 13, 2026

75 ശതമാനം വരെ ആനുകൂല്യം : വൻ കാർഷിക കടാശ്വാസ പദ്ധതിയുമായി കാനറാ ബാങ്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :   ജില്ലയിലെ ലീഡ് ബാങ്കായ  കനറാ ബാജ് ആകർഷകമായ കാർഷിക  കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു.   കനറാ ബാങ്കിന്റെയും മുൻ സിൻഡിക്കേറ്റ് ബാങ്കിന്റെയും ശാഖകളിൽ നിന്നും 31-3- 2014 നോ അതിന് മുമ്പോ എടുത്തതും ( വ്യക്തിപരമോ , കൂട്ടായോ )   25 ലക്ഷം   രൂപ വരെ ഉള്ള കാർഷിക  കടത്തിനാണ്  ആനുകൂല്യം ലഭിക്കുക. 31 -03- 2015  നോ  അതിനു മുമ്പോ  തിരിച്ചടവ് തുടങ്ങേണ്ടിയിരുന്നതും തിരിച്ചടവ് മുടങ്ങി ബാങ്കിന്റെ കിട്ടാകടം ആയി മാറിയതും ആയിരിക്കണം. 
ഈട്   കൂടാതെയോ     കൃഷി ഭൂമി മാത്രം ഈട്  നൽകിയോ എടുത്തിട്ടുള്ള  ഇത്തരം കാർഷിക വായ്പകളിൽ  ഉടമകളായവർക്ക്    പരമാവധി ഇളവ് തേടി ബാധ്യത തീർപ്പാക്കാൻ പറ്റിയ  സുവർണ്ണാവസരമാണിത്. 
 കടം  എടുത്ത ശേഷം മരണപെട്ടവരുടെ ആശ്രിതർക്ക് പരമാവധി  കാർഷിക വായ്പകളിൽ   
ഇളവുകൾ നൽകുന്നു. വിശദ വിവരങ്ങൾക്ക്  അതാത് ശാഖയുമായി ബന്ധപ്പെടണം .കടാശ്വാസ പദ്ധതിയുടെ കാലാവധി 2020 ഡിസംബർ 31ന് അവസാനിക്കും. ഡിസംബർ 11, 17, 24 തീയതികളിൽ എല്ലാ കാനറാ ബാങ്ക് ശാഖകളിലും സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ചിട്ടുണ്ടന്ന് ലീഡ് ബാങ്ക് മാനേജർ ജി.  വിനോദ്  അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *