June 13, 2026

ഡി എ പി എല്‍ സംസ്ഥാന സെക്രട്ടറിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു

0
dapl.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ഡിഫ്‌റന്റ്‌ലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ്(ഡിഎപിഎല്‍)സംസ്ഥാന സെക്രട്ടറി കുഞ്ഞബ്ദുല്ല കൊളവയലിലിനെ കാസര്‍ഗോഡ് ജില്ലയിലെ ആജാനോ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.പ്ലക്കാര്‍ഡുകളേന്തി എച്ച്‌ഐഎംയുപി സ്‌കൂള്‍ പരിസരത്തു യോഗം നടത്തി.കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഹംസ അമ്പലപ്പുറം അധ്യക്ഷത വഹിച്ചു.കെ.ഇ. റഷീദ്,മജീദ്,യൂനുസ് പടിഞ്ഞാറെത്തറ,ജയരാന്‍ കാക്കവയല്‍,നൗബിഷ ബത്തേരി,സല്‍മ കാക്കവയല്‍,ജയലക്ഷ്മി കല്‍പ്പറ്റ,അമൃതേഷ് കല്‍പ്പറ്റ,സമീറ പുല്‍പ്പാറ,ഷേര്‍ലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തച്ചനാട്ടുകര 11-ാം വാര്‍ഡില്‍ സ്ഥാനാര്‍ഥി കെ.പി. സലീമിനെ സി.പി.എമ്മുകാര്‍ അധിക്ഷേപിച്ചതിനെ യോഗം അപലപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *