April 24, 2024

വെള്ളമുണ്ട നിരവിൽപുഴ റൂട്ടിൽ ഇന്ന് മുതൽ സന്ധ്യാസമയത്ത് ബസ് സർവ്വീസ്

0
Img 20201218 Wa0017.jpg
മാനന്തവാടി: വെള്ളമുണ്ട നിരവിൽപുഴ റൂട്ടിൽ ഇന്ന് മുതൽ സന്ധ്യാസമയത്ത് ബസ് സർവ്വീസ്   ആരംഭിക്കും. വൈകുന്നേരം 5.45 – ന് നിരവിൽ പുഴയിൽ നിന്ന് മാനന്തവാടിക്കും  രാത്രി 7.25 ന് മാനന്തവാടിയിൽ നിന്ന്  നിരവിൽ പുഴയിലേക്കുമാണ് സ്വകാര്യ ബസ് സർവ്വീസ് . കോവിഡിന് ശേഷം ബസുകൾ സർവ്വീസ് പുനരാരംഭിച്ചപ്പോൾ  ഏഴ് മണിക്ക് ശേഷം ഈ റൂട്ടിൽ ബസുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി. സി. സർവ്വീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടങ്കിലും യാത്രക്കാർ കുറവാണന്ന കാരണം പറഞ്ഞ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്.  കോഴിക്കോട് , കൽപ്പറ്റ , ബത്തേരി ഭാഗങ്ങളിൽ നിന്ന് സന്ധ്യക്ക് അൽപ്പം വൈകിയെത്തുന്നവർ ബസ് ലഭിക്കാതെ വല്ലാതെ ബുദ്ധിമുട്ടിയിരുന്നു . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *