ഒറ്റ വോട്ടിന്റെ വിജയത്തിൽ മാർഗരറ്റ് തോമസ് മാനന്തവാടി നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക്

മാനന്തവാടി ∙ നഗരസഭയിൽ അട്ടിമറി വിജയം നേടിയ യുഡിഎഫ് അധ്യക്ഷ
സ്ഥാനത്തേക്ക് പരിഗണിക്കുന്ന മാർഗരറ്റ് തോമസ് നേടിയത് ഒറ്റ വോട്ടിന്റെ
ആശ്വാസ വിജയം. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ്
സംസ്ഥാന സെക്രട്ടറിയുമായ മാർഗരറ്റ് തോമസ് മുൻ ഡി.സി.സി ജനറൽ സെക്രട്ടറി
പരേതനായ ആര്യപ്പള്ളി തോമസിന്റെ ഭാര്യയാണ്. കോൺഗ്രസിന്റെ ഉറച്ച സീറ്റായ
ആറാട്ടുതറയിൽ ഡോളി രഞ്ജിത്ത് ഇക്കുറി മികച്ച മുന്നേറ്റമാണ് നടത്തിയത്.
വോട്ടെണ്ണലിൽ 514 വോട്ടാണ് മാർഗരറ്റിന് ലഭിച്ചത്. എതിർ സ്ഥാനാർഥിക്ക് 513
വോട്ട് ലഭിച്ചു. ഏറെ തർക്കങ്ങളും രണ്ടാം വട്ടം വോട്ടെണ്ണലും
നടന്നെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. അധ്യക്ഷത പദം വനിതാ സംവരണമായ
മാനന്തവാടിയിൽ യുഡിഎഫ് നിരയിലെ മുൻനിര വനിതാ നേതാക്കളും മുൻ പഞ്ചായത്ത്
പ്രസിഡന്റുമാരായ സിൽവി തോമസ്, ഗ്ലാഡിസ് ചെറിയാൻ എന്നിവർ
പരാജയപ്പെടുകയാണുണ്ടായത്. യു.ഡി.എഫിൽ വിജയിച്ചവരിൽ പെരുവക ഡിവിഷനിലെ സി.കെ.
രത്നവല്ലിമാത്രമാണ് മുൻപ് ജനപ്രതിനിധിയായിരുന്ന മറ്റൊരു വനിത.



രത്നവല്ലിയും ആറാട്ടുതറയിൽ നിന്നാണ് മുൻപ് വിജയിച്ചത്