September 26, 2023

അനു സിത്താരയുടെ അപേക്ഷ സ്വീകരിച്ചു : വോട്ടർ പട്ടികയിൽ പേര് ചേർക്കൽ 31 വരെ

0
IMG-20201218-WA0150.jpg
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ 31 വരെ സമർപ്പിക്കാം. കരട് പട്ടികയിലുള്ളവരുടെ എതിർപ്പുകളും അവകാശങ്ങളും വോട്ടർമാർക്ക് ഇതോടൊപ്പം സമർപ്പിക്കാവുന്നതാണ്. 
പേര് ചേർക്കലിൻ്റെ ഭാഗമായി നിലവിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത ജില്ലയിലെ പ്രമുഖരിൽ നിന്നുള്ള അപേക്ഷകളും സ്വീകരിച്ചു. മുൻ വെസ്റ്റ് ബംഗാൾ സ്പെഷ്യൽ സെക്രട്ടറി ഗോപാലൻ ബാലഗോപാൽ ഐ.എ.എസ്, സിനിമാതാരം അനുസിത്താര എന്നിവരുടെ അപേക്ഷകളാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ബി. അഫ്സൽ, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ പി.വി. സന്ദീപ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചത്. വോട്ടർപട്ടികയിൽ പേരില്ലാത്ത എം.പി, എം.എൽ.എ, കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ പ്രധാന ഔദ്യോഗിക സ്ഥാനം വഹിക്കുന്നവർ, കലാ-കായിക മേഖലകളിലെ പ്രമുഖർ എന്നിവരുടെ പേര് ചേർക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകളിലെത്തി അപേക്ഷ സ്വീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി പ്രമുഖർക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *