കരുത്തു തെളിയിച്ച് കർഷക മുന്നണി: ബത്തേരിയിൽ യു.ഡി.എഫിന് ഒമ്പത് സീറ്റായി.
ബത്തേരി: ബത്തേരി നഗരസഭ വാര്‍ഡ് 19 തൊടുവെട്ടിയിലെ റി പോളിംഗിൽ യു.ഡി.എഫിന് വിജയം. കോൺഗ്രസ് സ്ഥാനാർഥി അസീസ് മാടാല 391 വോട്ടുകൾ നേടിയാണ് ജയിച്ചത്. കർഷക മുന്നണി സ്ഥാനാർഥി അസൈനാർ 255 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. സി.പി.ഐയുടെ പി.എം.
ബീരാൻ 167 വോട്ടുകളും ബി.ജെ.പി. സ്ഥാനാർഥി എഎം.
സുധീർ 16 വോട്ടുകളും നേടി. 76.76 ശതമാനമാണ് പോളിംഗ്. 16 പോസ്റ്റൽ വോട്ടുകൾ ലഭിച്ചതിൽ രണ്ടെണ്ണം അസാധുവായി.
വോട്ടിങ് യന്ത്രത്തില്‍ നിന്ന് സാങ്കേതിക തകരാര്‍ കാരണം ഫലം വീണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ഥി അസീസ് മാടാലയുടെ 10 വോട്ടും എതിരാളി പി.എം. ബീരാന്റെ മൂന്നു വോട്ടുകളും മാത്രമാണ് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. യന്ത്രത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും വോട്ടെടുപ്പിന് വഴിയൊരുങ്ങുകയായിരുന്നു. തൊടുവട്ടിയിലെ ഫലം ഭരണമാറ്റത്തിന് കാരണമാകില്ല. നിലവില്‍ യു.ഡി.എഫ്.-8, എല്‍.ഡി.എഫ്.-21, മറ്റുള്ളവര്‍ -5 എന്നിങ്ങനെയാണ് ബത്തേരി നഗരസഭയിലെ സീറ്റ് നില. തൊടുവട്ടി യു.ഡി.എഫിന് ലഭിച്ചെങ്കിലും സീറ്റ് നില ഒമ്പതായി ഉയരുമെന്നല്ലാതെ ഭരണത്തെ സ്വാധീനിക്കില്ല.





Leave a Reply