October 13, 2024

മുസ്ലിം ലീഗ് മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി

0
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്കും കല്‍പ്പറ്റനിയോജകമണ്ഡലത്തിലെ
പനമരം ബ്ലോക്കില്‍ ഉള്ള പച്ചിലക്കാട് കണിയാമ്പറ്റ സീറ്റുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് മെമ്പര്‍മാര്‍ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്വീകരണം നല്‍കി സ്വീകരണയോഗം
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പീ പി എ കരീം ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് റസാഖ്  കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു ടി ഹംസ സ്വാഗതം പറഞ്ഞു സലീം  മേമന പഞ്ചാര ഉസ്മാന്‍ കെകെ ഹനീഫ വനിതാ ലീഗ് നിയോജകമണ്ഡലം സെക്രട്ടറി റുഖിയ ടീച്ചര്‍ പ്രസംഗിച്ചു… ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ അസ്മ ഹമീദ് ,ലക്ഷ്മി കേളു ,നസീമ ടീച്ചര്‍ ഫൗസിയ ഐഷാബി മണി എന്നിവര്‍ സംബന്ധിച്ചു

On Sun, 20 Dec, 2020, 19:19 Shibubbc shibu, <shibubbc74@gmail.com> wrote:
പരാജയം വിജയത്തിൻ്റെ  ചവിട്ടുപടിയാണന്ന്  പറയുന്നത് വെറുതെയല്ല. വെള്ളമുണ്ട പഞ്ചായത്തിലെ  പതിനേഴാം വാർഡിൽ വിജയിച്ച യു.ഡി.എഫിലെ  എം. ലതികയുടെ കാര്യത്തിൽ ഇത് വളരെ  കൃത്യമാണ് . ഒഴുക്കൻ മൂലയിൽ മുമ്പ് മത്സരിച്ച് തോറ്റ ലതിക എതിർ സ്ഥാനാർത്ഥികളായ രണ്ട്  പുരുഷൻമാരോട് മൽസരിച്ചാണ് ഇത്തവണ 77 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.  

ഇതു പോലെ 
ജില്ലയിലെ ഒമ്പതു വനിതാ സ്ഥാനാർഥികളുടെ വിജയത്തിനും  പകിട്ട് കൂടുതലാണ്. ഇവർ പോരാട്ടത്തിനിറങ്ങിയിത്  വനിതാസംവരണ വാർഡുകളിലല്ല. തിരഞ്ഞെടുപ്പ്  നടന്ന ജനറൽ വാർഡുകളിൽ പോരാടി വിജയക്കൊടി പാറിച്ചവരാണിവർ . അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ  പോത്തുകെട്ടിയിൽ സുധാ കൃ ഷ്ണൻ, ' തിരുനെല്ലി പഞ്ചായത്തിലെ ബാവലിയിൽ  വത്സലകുമാരി,  പടിഞ്ഞാറത്തറ പഞ്ചായത്തിലെ  മാന്തോട്ടത്തിൽ  സതി വിജയൻ തുടങ്ങിയ ഒമ്പത് പേരുടെ  വിജയത്തിനാണ് പകിട്ട് കൂടുതൽ.   


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *