April 29, 2026

ആദ്യം തോറ്റു : രണ്ടാം തവണ ആണുങ്ങളോട് പൊരുതി ജയിച്ചു.

0
1608473991423.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരാജയം വിജയത്തിൻ്റെ  ചവിട്ടുപടിയാണന്ന്  പറയുന്നത് വെറുതെയല്ല. വെള്ളമുണ്ട പഞ്ചായത്തിലെ  പതിനേഴാം വാർഡിൽ വിജയിച്ച യു.ഡി.എഫിലെ  എം. ലതികയുടെ കാര്യത്തിൽ ഇത് വളരെ  കൃത്യമാണ് . ഒഴുക്കൻ മൂലയിൽ മുമ്പ് മത്സരിച്ച് തോറ്റ ലതിക എതിർ സ്ഥാനാർത്ഥികളായ രണ്ട്  പുരുഷൻമാരോട് മൽസരിച്ചാണ് ഇത്തവണ 77 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.  

ഇതു പോലെ 
ജില്ലയിലെ ഒമ്പതു വനിതാ സ്ഥാനാർഥികളുടെ വിജയത്തിനും  പകിട്ട് കൂടുതലാണ്. ഇവർ പോരാട്ടത്തിനിറങ്ങിയിത്  വനിതാസംവരണ വാർഡുകളിലല്ല. തിരഞ്ഞെടുപ്പ്  നടന്ന ജനറൽ വാർഡുകളിൽ പോരാടി വിജയക്കൊടി പാറിച്ചവരാണിവർ . അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ  പോത്തുകെട്ടിയിൽ സുധാ കൃ ഷ്ണൻ, ' തിരുനെല്ലി പഞ്ചായത്തിലെ ബാവലിയിൽ  വത്സലകുമാരി,  പടിഞ്ഞാറത്തറ പഞ്ചായത്തിലെ  മാന്തോട്ടത്തിൽ  സതി വിജയൻ തുടങ്ങിയ ഒമ്പത് പേരുടെ  വിജയത്തിനാണ് പകിട്ട് കൂടുതൽ.   
 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെള്ളമുണ്ട പഞ്ചായത്തിലെ പതിനേഴ് ഒഴുക്കൻമൂല വാർഡിൽ നിന്നും വിജയിച്ച പഞ്ചായത്ത് അംഗം എം.ലതികയ്ക്ക് തവിഞ്ഞാൽ പഞ്ചായത്ത് പതിന്നെന്നാം വാർഡ് യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഒഴുക്കൻ മൂലയിൽ സ്വീകരണം നൽകി.വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലേക്ക് കോൺഗ്രസിൽ നിന്നും രണ്ട് പേർ മാത്രമാണ് വിജയിച്ചത്. ഒരാൾ ഇരുപത്തിയെന്നാം വാർഡ് പുളിഞ്ഞാലിൽ  നിന്നും വിജയിച്ച ഷൈജി ഷിബുവാണ്. ഒഴുക്കൻ മൂല വാർഡിൽ നിന്നു 77 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ലതിക എൽ.ഡി.എഫിലെ കെ.സത്യനെ പരജയപ്പെടുത്തിയാത്.തവിഞ്ഞാൽ മുതിരേരിപാലിയാട്ട് പത്മനഭൻ്റെ മകളാണ് ലതിക. സ്വികരണത്തിത് സോണി, രാകേഷ് പത്മനഭൻ എന്നിവരും ഒഴുക്കൻമൂലയിലെ പ്രദേശവാസികളും നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *