April 29, 2026

ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ് .120 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (21.12.20) 65 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 120 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14938 ആയി. 12614 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 മരണം. നിലവില്‍ 2237 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1475 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മുള്ളന്‍കൊല്ലി 15 പേര്‍, പടിഞ്ഞാറത്തറ 9 പേര്‍, മാനന്തവാടി, ബത്തേരി 6  പേര്‍ വീതം, വൈത്തിരി 5 പേര്‍, മീനങ്ങാടി 4 പേര്‍, കണിയാമ്പറ്റ 3 പേര്‍,  അമ്പലവയല്‍, കല്‍പ്പറ്റ,  മൂപ്പൈനാട്, നെന്മേനി, പൂതാടി, വെള്ളമുണ്ട 2 പേര്‍ വീതം, കോട്ടത്തറ, മേപ്പാടി, മുട്ടില്‍, നൂല്‍പ്പുഴ, പനമരം സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
*120 പേര്‍ക്ക് രോഗമുക്തി*
പടിഞ്ഞാറത്തറ സ്വദേശികളായ 27 പേര്‍, മേപ്പാടി 13 പേര്‍, കണിയാമ്പറ്റ,  പനമരം 11 പേര്‍ വീതം, ബത്തേരി 8 പേര്‍, കല്‍പ്പറ്റ 6 പേര്‍, മുട്ടില്‍, തൊണ്ടര്‍നാട്, മൂപ്പൈനാട് 5 പേര്‍ വീതം, പൂതാടി, പുല്‍പ്പള്ളി 4 പേര്‍ വീതം, വെങ്ങപ്പള്ളി, മാനന്തവാടി 3 പേര്‍ വീതം, മീനങ്ങാടി, അമ്പലവയല്‍, വെള്ളമുണ്ട 2 പേര്‍ വീതം, വൈത്തിരി, കോട്ടത്തറ, നെന്മേനി സ്വദേശികളായ ഓരോരുത്തരും  ഒരു മലപ്പുറം സ്വദേശിയും വീടുകളില്‍ ചികിത്സയി ലായിരുന്ന 5  പേരുമാണ് രോഗമുക്തി  നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *