മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കല്‍ കോളേജ്: കോടതി ഇടപ്പെട്ടു.
മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്ന കാര്യത്തില്‍ ഒരു മാസത്തിനകം നയപരമായ തീരുമാനമെടുക്കണമെന്ന കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലസമീപനം സ്വീകരിക്കണമെന്ന് കോടതിയെ സമീപിച്ച പൊതുപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജ് ആവശ്യത്തിനായി ചിലവ് വരുന്ന തുകയുടെ 75 ശതമാനം ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് വരെയും പ്രപ്പോസല്‍ നല്‍കിയിട്ടില്ല.
ജില്ലാ ആശുപത്രിമെഡിക്കല്‍ കോളേജായി ഉയര്‍ത്തണമെന്ന പൊതുതാല്‍പ്പര്യഹര്‍ജിയുമായി മാനന്തവാടിയിലെ 14 പൊതുപ്രവര്‍ത്തകരാണ് അഡ്വക്കറ്റ് സിറിയക് ഫിലിപ്പിന്റെ സഹായത്തോടെ കോടതിയെസമീപിച്ചത്.കേന്ദ്ര പദ്ധതി പ്രകാരം മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തനാവശ്യമായ എല്ലാ സാഹചര്യവും നിലനില്‍ക്കെ ഇതിനാവശ്യമായ പ്രപ്പോസല്‍ പോലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയില്ല.ഇത് സംബന്ധിച്ച് ജില്ലയിലെ മൂന്ന് ജനപ്രതിനിധകളെ ഉള്‍പ്പെടെ സമീപിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ല.ഇതേതുടര്‍ന്നാണ് എത്രയും വേഗത്തില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിച്ചതെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു.
ഐപി വിഭാഗത്തില്‍ 500 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും സ്വന്തമായി 8.74 ഏക്കര്‍ ഭൂമിയും ജില്ലാ ആശുപത്രിക്കുണ്ട്.ഇതിന് പുറമെ തൊട്ടടുത്ത് തന്നെയുള്ള നല്ലൂര്‍നാട് ഗവ.ആശുപത്രിയും സര്‍ക്കാരിന്റെ തന്നെ കൈവശമുള്ള ഭൂമികളും ഈ ആവശ്യത്തിലേക്കായി ഉപയോഗപ്പെടുത്താനാവുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചാല്‍ അയല്‍ജില്ലകളായ കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലെ വയനാടിനോട് ചേര്‍ന്ന പ്രദേശത്തുകാര്‍ക്കും കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ ഏറെ പ്രയോജനകരമാവുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.അടുത്തഘട്ടതിലെങ്കിലും സംസ്ഥാനസര്‍ക്കാര്‍ പ്രപ്പോസല്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയോ സ്വന്തം നിലയില്‍ അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.എന്നാല്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനമാണെന്ന് സര്‍ക്കാര്‍ അഭി ഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ ആരോഗ്യവകുപ്പ് സിക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.ഈ ആവശ്യമുന്നയിച്ച് അടുത്ത മാസം ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്നും ബാബുഫിലിപ്പ,കെ എ ആന്റണി,ഫാ.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജ് ആവശ്യത്തിനായി ചിലവ് വരുന്ന തുകയുടെ 75 ശതമാനം ചിലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് വരെയും പ്രപ്പോസല്‍ നല്‍കിയിട്ടില്ല.
ഈ മലരൻമാർക്ക് വേറെന്താ പണി?