ദില്ലി കർഷക പ്രക്ഷോഭം: 31ന് കല്പ്പറ്റയിൽ വിവിധ സംഘടനയുടെ ഐക്യദാർഢ്യ സംഗമം
കല്പ്പറ്റ: കര്ഷകര്ക്ക് മാത്രമല്ല രാജ്യ താല്പര്യത്തിന് തന്നെ ഹാനികരമായ കര്ഷക നിയമങ്ങള് പിന്വലിച്ച് ദില്ലിയില് കര്ഷകര് നടത്തുന്ന ദില്ലി ഛലോ പ്രക്ഷോഭം അവസാനിപ്പിക്കാന് കേന്ദ്ര സര്ക്കാര് തയ്യാറാവണമെന്ന് സ്വതന്ത്ര കര്ഷക സംഘം വിളിച്ചുചേര്ത്ത വിവിധ സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. സ്വതന്ത്രാനന്തര ഭാരതം കണ്ട ഏറ്റവും വലിയ കര്ഷക സമരമാണ് ദില്ലിയില് നടക്കുന്നത്. കര്ഷകരുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങളേക്കാള് കോര്പ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാനുള്ള കേന്ദ്ര സര്ക്കാര് നിലപാട് രാജ്യത്തെ അപകടകരമായ സാഹചര്യത്തില് എത്തിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. 31ന് (വ്യാഴാഴ്ച ) കല്പ്പറ്റയില് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില് ഐക്യദാര്ഢ്യ സംഗമം നടത്താന് യോഗം തീരുമാനിച്ചു എസ്.കെ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് ഉമ്മര് ഹാജി ചുള്ളിയോട് അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കര്ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. എന്. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്.കെ. റഷീദ് ഹാജി, ഇബ്രാഹിം ഫൈസി പേരാല് (എസ്.വൈ.എസ് ), എസ്.കെ.എസ് ജില്ലാ പ്രസിഡന്റ് വി. അസൈനാര് ഹാജി, സെയ്തലവി സ്വലാഹി (കെ.എന്.എം) കെ. സലാം മാസ്റ്റര് (ഐ.എസ്.എം ) കെ. അബ്ദുല് ജലീല് (ജമാഅത്ത്), കെ.പി. അന്വര് ( വിസ്ഡം), എം.മുഹമ്മദ് മാസ്റ്റര് (എം.ഇ.എസ് ), പൊഴുതന ഗ്രാമ പഞ്ചായത്ത് മെമ്പര് സി. മമ്മി, കല്പ്പറ്റ നഗരസഭാ കൗണ്‌സിലര് പി. കുഞ്ഞുട്ടി, മൊയ്തീന് കുട്ടി മദനി (മര്ക്കസുദ്ദഅവ), കെ.എ.നാസര് മൗലവി (എസ്.വൈ.എസ്), ഉസ്മാന് മേമന (എസ്.കെ.എസ്), അബ്ദുല് ജലീല് മദനി, സി.എ.തന്‌സീര് (ഐ.എസ്.എം), അബൂബക്കര് എം.പി (ജമാഅത്ത്) പ്രസംഗിച്ചു. എസ്.കെ.എസ്. ജില്ലാ ജനറല് സെക്രട്ടറി പി.കെ.അബ്ദുല് അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.പി. അഹമദ് കോയ നന്ദിയും പറഞ്ഞു. ദില്ലിയില് നടക്കുന്ന ധര്മ്മ സമരത്തിനിടയില് മരണപ്പെട്ട കര്ഷകരെ യോഗത്തില് അനുസ്മരിച്ചു. സുഗതകുമാരിയുടെ നിര്യാണത്തില് യോഗം അനുശോചിച്ചു.
Leave a Reply