May 1, 2026

യു.ഡി.എഫ്. സ്വീകരണ യോഗത്തിൽ ആക്രമണം: ജനപ്രതിനിധികൾക്ക് പരിക്ക്

0
IMG-20201223-WA0132.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് ജനപ്രതിനിധിക്കുള്ള സ്വീകരണ യോഗത്തിൽ  അക്രമിച്ചതായി ആരോപണം. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേര്യ വള്ളിത്തോടാണ് സംഭവം.ബുധനാഴ്ച വൈകു. 6.30 ഓടെയാണ് സംഭവം. സ്വീകരണ യോഗത്തിനിടെ മഴ പെയ്തതോടെ കടത്തിണ്ണയിൽ കയറി നിന്ന വനിത ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ പന്ത്രണ്ടോളം ചെറുപ്പക്കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ജില്ല പഞ്ചായത്തംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൽമ മോയി, അസീസ് വാളാട്, ഗ്രാമ പഞ്ചായത്തംഗം ജോസ് പാറക്കൽ തുടങ്ങി പത്തിലധികം പേർക്കാണ് പരിക്കേറ്റത്.ഇവർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ.പ്രവർത്തകരാണെന്ന് യു.ഡി.എഫ്.ആരോപിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *