വെറ്ററിനറി സര്‍വകലാശാലയില്‍ സ്ഥാപനതല പച്ചക്കറികൃഷി തുടങ്ങി
സംസ്ഥാന കൃഷി വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രൊജകട് അധിഷ്ഠിത സ്ഥാപന പച്ചക്കറികൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വൈത്തിരി പൂക്കോട് വെറ്ററിനറി ആന്റ്് അനിമല്‍ സയന്‍സസ് സര്‍വകലാശാല കാമ്പസില്‍ ജൈവ പച്ചക്കറികൃഷി തുടങ്ങി.പച്ചക്കറികൃഷിയുടെ നടീല്‍ ഉദ്ഘാടനം സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥ് നിര്‍വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ എന്‍.ആര്‍ അശോകന്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ സിബി എം നീണ്ടിശ്ശരി, കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.മമ്മൂട്ടി, ഡോ.ജോണ്‍ അബ്രഹാം, കൃഷി ഓഫീസര്‍ ശ്രുതിലക്ഷ്മി, ബിജിമോള്‍, സുമിജാറാണി എന്നിവര്‍ പങ്കെടുത്തു.
കാമ്പസില്‍ യഥേഷ്ടം ലഭ്യമാകുന്ന ജന്തുജന്യജൈവവളങ്ങള്‍ ഉപയോഗിച്ച് കാമ്പസിലെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ ശീതകാല – വേനല്‍ക്കാല പച്ചക്കറിയിനങ്ങളുടെ മാതൃകാ കൃഷി യൂണിറ്റ് സ്ഥാപിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. മിതശീതോഷ്ണ കാലാവസ്ഥയില്‍ വളര്‍ത്താന്‍ സാധിക്കുന്ന വൈവിധ്യമാര്‍ന്ന പച്ചക്കറി ഇനങ്ങളുടെ പ്രദര്‍ശന പ്‌ളോട്ടുകളായി പൂക്കോട് വെറ്ററിനറി കാമ്പസിലെ കൃഷി യൂണിറ്റുകള്‍ മാറും. സര്‍വകാലാശാലയിലെ ഫാം മേധാവി ഡോ.ജോണ്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് കൃഷി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
Leave a Reply