May 1, 2026

യാക്കോബായ ദേവാലയങ്ങളിൽ ക്രിസ്മസ് ശുശ്രൂഷകൾ നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന് കീഴിലുള്ള ദേവാലയങ്ങളിൽ ക്രിസ്തുമസ് ശുശ്രൂഷകൾ നടത്തി. യേശുക്രിസ്തുവിൻ്റെ ജനന സ്മരണ പുതുക്കിയു ദേവാലായാങ്കണങ്ങളിൽ പ്രദക്ഷിണവും, തീജ്വാല ശുശ്രൂഷകളും നടത്തി.വ്യാഴാഴ്‌ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് ജനനപ്പെരുന്നാൾ കർമ്മങ്ങളും വി.കുർബ്ബാനയും നടത്തി.കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പരിമിതമായ വിശ്വാസികളാണ് തിരുകർമ്മങ്ങളിൽ പങ്കെടുത്തത്.വി.കുർബ്ബാനക്ക് ശേഷം ക്രിസ്മസ് സന്ദേശം നൽകി.കേക്കുകൾ മുറിച്ച് സന്തോഷം പങ്കിട്ടു. ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ കോറോം സെൻ്റ് മേരിസ് യാക്കോബായ പള്ളിയിലും വർക്കിംഗ് സെക്രട്ടറി ഫാ.ബാബുനിറ്റിങ്കര തൃക്കൈപ്പറ്റ സെൻ്റ് തോമസ് പള്ളിയിലും വൈദിക സെക്രട്ടറി ഫാ.ജോർജ് കൗ വാങ്ങംപള്ളിൽ ബത്തേരി സെൻറ മേരിസ് സൂനോറൊ പള്ളിയിലും വർക്കിംഗ് കമ്മിറ്റി അംഗം ഫാ.ഡോ.ജേക്കബ് പുല്ലാട്ടേൽ പുല്പള്ളി സെൻ്റ് ജോർജ് കത്തീഡ്രലിലും ഫാ.ബേബി ഏലിയാസ് മീനങ്ങാടി  കത്തീഡ്രലിലും ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ മാനന്തവാടി സെൻ്റ് ജോർജ് പള്ളിയിലും, ഫാ.ബേബി പൗലോസ് ഓലിക്കൽ പുതുശേരിക്കടവ് സെൻ്റ് ജോർജ് പള്ളിയിലും , ഫാ.സിബിൻ താഴത്തേകുടി തൃശ്ശിലേരി മോർ ബേസിൽ പള്ളിയിലും ഫാ. ബേസിൽ കരനിലത്തിൽ ചെറ്റപ്പാലം സെൻ്റ് മേരീസ് സിംഹാസന പള്ളിയിലും ഫാ.അജു ചാക്കോ ചിയമ്പം മോർ ബേസിൽ പള്ളിയിലും ഫാ.ബേസിൽ വട്ടപ്പറമ്പിൽ പട്ടാണിക്കൂപ്പ് സെൻ്റ് മേരീസ് പള്ളിയിലും ഫാ.പൗലോസ് പുത്തൻപുരക്കൽ ചീങ്ങേരി സെൻ്റ് മേരീസ് പള്ളിയിലും ഫാ.മത്തായികുഞ്ഞ് ചാത്തനാട്ടുകുടി മലങ്കര സെൻ്റ് തോമസ് പള്ളിയിലും ഫാ.റെജി പോൾ ചവർപ്പനാൽ താളൂർ സെൻ്റ് മേരിസ് പള്ളിയിലും നേത്യത്വം വഹിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *