ദേശീയ നഴ്സിംഗ് ആൻറ് മിഡ് വൈഫറി കമ്മീഷൻ ബിൽ പിൻവലിക്കുക : സംയുക്ത സമരസമിതി
ദേശീയ നഴ്സിംഗ് കമ്മിഷൻ ബിൽ പിൻവലിക്കുക സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾ നിലനിർത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജില്ലാ പോസ്റ്റ് ഓഫീസ് കൽപറ്റലേക്ക് സംയുക്ത സമരസമിതി നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടന്നു . കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച മാർച്ചും ധർണയും കൽപറ്റ നിയോജക മണ്ഡലം സി. കെ.ശശിന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു..
NHM EU ജില്ലാ സെക്രട്ടറി സുരേഷ് കെ.വി. അധ്യക്ഷത വഹിച്ചു.
കെ.ജി എൻ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശാന്തമ്മ ടി.കെ,
പ്രേംജിത്ത് :കെ.ജി എസ് .എൻ .എ
റോബിൻ കെ.പി പാലിയേറ്റീവ് നഴ്സസ് പ്രതിനിധി എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സമരസമിതി കൺവീനർ മേഴ്സി വി.എം.സ്വാഗതവും
കെ.ജി.എൻ. എ ജില്ലാ പ്രസിഡൻറ് എൻ.കെ വിജയകുമാരി നന്ദിയും പറഞ്ഞു





Leave a Reply