April 26, 2024

തൊണ്ടർനാട്ടിലെ ഊരുമൂപ്പൻ ശേഖരൻ മട്ടിലയം എഴുതിയ കാടകം കാടറിഞ്ഞവന്റെ ജീവിതം എന്ന പുസ്തകത്തിൻ്റെ പ്രകാശനം നാളെ

0
Img 20201231 163451.jpg
മാനന്തവാടി: 
തൊണ്ടർനാട്ടിലെ ഊരുമൂപ്പൻ
 ശേഖരൻ മട്ടിലയം എഴുതിയ  കാടകം കാടറിഞ്ഞവന്റെ ജീവിതം എന്ന പുസ്തകത്തിൻ്റെ 
പ്രകാശനം
2021 ജനുവരി ഒന്ന് വെള്ളിയാഴ്ച്ച രാവിലെ പത്തു മണിക്ക് മട്ടിലയം അംഗൻവാടിയിൽ വെച്ച് നടക്കും. 

 കോട്ടക്കുന്നിൽ 
ശേഖരൻ  
വയനാട് ജില്ലയിലെ മട്ടിലയത്ത് 1948 ജൂലായ് 1 ന് ജനിച്ചു. . അച്ഛൻ കാടകൻ കണ്ണൻ പെരിയോൻ, അമ്മ: ചെബദേവി അഥവാ ദേവകിയമ്മ (ഇരുവരും ജീവിച്ചിരിപ്പില്ല). ഏഴാംക്ലാസ് വിദ്യാഭ്യാസം. ഭാര്യമാർ: പരേതയായ സരസമ്മ (മിശ്രവിവാഹം. ചരളയിൽ വീട്, കോട്ടയം ജില്ല), മൈഥിലി (വാകയാട്, നടുവണ്ണൂർ). മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ബാബു, രജിത. ചെറുമക്കൾ:
അജിത, രജ്ഞിത, അർജുൻ, ആനന്ദ്.
കേശവൻ മാസ്റ്റർ സ്വാഗതം ആശംസിക്കും. 
കുര്യാക്കോസ് പി.എ അധ്യക്ഷത വഹിക്കും. 
ഉൽഘാടനവും 
ഒ.ആർ കേളു എം.എൽ.എ
ബൈജുരാജ് ചേകവർ (സംവിധായകൻ) 
പ്രകാശനവും നിർവ്വഹിക്കും. 
അനിഖ വിനീഷ്  പുസ്തകം സ്വീകരിക്കും. 
 
എ.കെ ശ്രീജിത്ത് (മാതൃഭൂമി വയനാട്)പുസ്തക പരിചയം നടത്തും.
അഹമദ് മൂന്നാം കൈ ,
ബാലൻ തളിയിൽ ,എൻ.പി സക്കീർ,
പ്രേംരാജ് കായക്കൊടി ,കെ.ജി മണിക്കുട്ടൻ,
നാസർ തയ്യുള്ളതിൽ ,സത്യൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ,  അബ്ദുല്ല പടയൻ ,ചന്തു ,റംല ജമാൽ
,വേണു മാസ്റ്റർ,
ബിന്ദു മണപ്പാട്ടിൽ എന്നിവർ സംബന്ധിക്കും. 
ശേഖരൻ മട്ടിലയം മറുപടി പ്രസംഗം നടത്തും.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *