മദ്യം കയറ്റി വന്ന ലോറിയുടെ ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു: മരിച്ചത് കോഴിക്കോട് സ്വദേശി
കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ യാത്രക്കിടെ ലോറി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി സ്വദേശി സ്വാമിനാഥനാണ് (63) മരണപ്പെട്ടത്. കൽപറ്റ ബിവറേജസ് ഗോഡൗണിൽ നിന്ന് കൊയിലാണ്ടിയിലേക്ക് മദ്യം കയറ്റി പോകുമ്പോഴായിരുന്ന സംഭവം. തുടർന്ന് പുറകിൽ വരികയായിരുന്ന ഓട്ടോയിലെ ഡ്രൈവർ കൽപ്പറ്റ യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ യായിരുന്നു.സംഭവം. സംഭവത്തെ തുടർന്ന് എക്സൈസ് വിഭാഗം ചരക്ക് വാഹനത്തിന് സുരക്ഷാ നൽകിയിട്ടുണ്ട്. പകരം ഡ്രൈവറെത്തിയ ശേഷം മാത്രമേ ചരക്ക് ലോറി കൊണ്ടു പോകുകയുള്ളൂ. മരിച്ച സ്വാമിനാഥന്റെ മൃതദേഹം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Reply