വയനാട് മെഡിക്കല്‍ കോളേജിനായി തവിഞ്ഞാലില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കുമെന്ന്.
.
മാനന്തവാടി;ജില്ലയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനായി തവിഞ്ഞാല്‍ വില്ലേജില്‍ 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വ്യവസായിയായ തിരൂര്‍ പി അബ്ദുറഹ്മാന്‍,പ്രവാസിയായകെല്ലൂര്‍ ചക്കര അബ്ദുല്‍ സലാം,വ്യാപാരിയായമാനന്തവാടി ഇ സി മുഹമ്മദ് എന്നിവരുടെ കൈവശമുള്ള ഭൂമിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിനാവശ്യമായി ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്.നിര്‍ദ്ദിഷ്ട ഭൂമിയിലേക്ക് നിലവില്‍ റോഡ് സൗകര്യമുള്ളതും വൈദ്യുതി,വെള്ളം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കാവുന്നതുമാണ്.പാരിസ്ഥികപ്രശ്‌നങ്ങളൊന്നും തന്നെയില്ലാത്ത ഭൂമിയില്‍ എത്രയും വേഗത്തില്‍ നിര്‍മ്മാണം തുടങ്ങാന്‍ കഴിയുമെന്നും ജില്ലയുടെ മെഡിക്കല്‍ കോളേജെന്ന സ്വപ്‌ന സാക്ഷത്കരിക്കാന്‍ കഴിയുമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ മാനു,ജോണി അറക്കല്‍,റഷീദ് നീലാംബരി,ഭൂവുടമകളിലൊരാളായ ഇ സി ബാപ്പു എന്നിവര്‍ പറഞ്ഞു.തവിഞ്ഞാലില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയാല്‍ വയനാട് ജില്ലക്ക് പുറമെ കണ്ണൂര്‍ ജില്ലയുടെ കൊട്ടിയൂര്‍ കേളകം തുടങ്ങിയ പ്രദേശത്തുകാര്‍ക്കും പ്രയോജനപ്രദമാവുമെന്നും സര്‍ക്കാര്‍ തങ്ങളുടെ നിര്‍ദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Leave a Reply