August 7, 2026

വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ്;27 പേര്‍ക്ക് രോഗമുക്തി

0
download (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 27 പേര്‍ രോഗമുക്തി നേടി. 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26955 ആയി. 25297 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1397 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1278 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി സ്വദേശികളായ 20 പേര്‍, പൂതാടി 10 പേര്‍, ബത്തേരി 7 പേര്‍, മാനന്തവാടി 5 പേര്‍, മുള്ളന്‍കൊല്ലി 4 പേര്‍, കണിയാമ്പറ്റ, നെന്മേനി മൂന്ന് പേര്‍ വീതം, മേപ്പാടി, മുട്ടില്‍, പൊഴുതന, തരിയോട്, തൊണ്ടര്‍നാട്, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഗള്‍ഫില്‍ നിന്ന് വന്ന എടവക സ്വദേശിയും, തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വന്ന കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.

*27 പേര്‍ക്ക് രോഗമുക്തി*
ബത്തേരി സ്വദേശികളായ 4 പേര്‍, നെന്മേനി, തിരുനെല്ലി, മീനങ്ങാടി മൂന്നു പേര്‍ വീതം, പനമരം, മാനന്തവാടി രണ്ടു പേര്‍ വീതം, മുട്ടില്‍, കല്‍പ്പറ്റ, പൂതാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലായിരുന്ന രണ്ടു പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

*214 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.03.21) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 323 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5063 പേര്‍. ഇന്ന് പുതുതായി 9 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 286599 സാമ്പിളുകളില്‍ 277565 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 250610 നെഗറ്റീവും 26955 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *