October 9, 2026

വയനാട്ടിൽ കോൺഗ്രസ് നേതാക്കളുടെ രാജി തുടരുന്നു: എം.എസ്.വിശ്വനാഥന് പിന്നാലെ ഇനിയും രാജിയുണ്ടായേക്കും

0
IMG-20210303-WA0056.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട്ടിൽ കോൺഗ്രസിൽ നിന്നും നേതാക്കളുടെ   രാജി തുടരുന്നു.

കോൺഗ്രസ്‌ നേതൃത്വം അവഗണിച്ചതിൽ  പ്രതിഷേധിച്ച് എം.എസ്. വിശ്വനാഥൻ  കെ.പി.സി.സി.സെക്രട്ടറി സ്ഥാനവും, പാർട്ടി അംഗത്വവും രാജിവെച്ചു.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും  തന്നെ അവഗണിച്ചുവെന്നും 
ഇനിയും അവഗണന സഹിച്ചു മുന്നോട്ട് പോകാൻ കഴിയില്ലന്നും അദ്ദേഹം കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വയനാട് കോൺഗ്രസ്‌ നേതൃത്വം പരാജയം.
ഒരേ വ്യക്തി തന്നെ ഡി.സി.സി. പ്രസിഡന്റും എം.എൽ.എയുമായി തുടരുന്നു.
അതാണ് ജില്ലയിലെ കോൺഗ്രസ്‌ന്റെ തകർച്ചയ്ക്ക് കാരണം.
 സി.പി.എമ്മിൽ  ചേരുമെന്നും അദ്ദേഹം അറിയിച്ചു. പി.കെ. അനിൽ കുമാർ, കെ.കെ. വിശ്വനാഥൻ എന്നിവർക്ക് പിന്നാലെയാണ് എം.എസ്. വിശ്വനാഥനും കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ഇനിയും കൂടുതൽ പേർ രാജി വെക്കുമെന്നാണ് സൂചന. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *