August 7, 2026

വയനാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്;128 പേര്‍ക്ക് രോഗമുക്തി

0
download (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27095 ആയി. 25527 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1305 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1169 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
പൂതാടി സ്വദേശികള്‍ 10, മാനന്തവാടി, പനമരം 9 വീതം, നെന്മേനി 7, മേപ്പാടി, തിരുനെല്ലി 5 വീതം, എടവക, കോട്ടത്തറ, പൊഴുതന, പുല്‍പ്പള്ളി, ബത്തേരി, മുട്ടില്‍, വെള്ളമുണ്ട 4 വീതം, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട് 2 വീതം, മീനങ്ങാടി മൂപ്പൈനാട് തവിഞ്ഞാല്‍ 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഷാര്‍ജയില്‍ നിന്ന് വന്ന നെന്മേനി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

*128 പേര്‍ക്ക് രോഗമുക്തി*
ബത്തേരി, എടവക 2 പേര്‍ വീതം, കണിയാമ്പറ്റ, മാനന്തവാടി, മീനങ്ങാടി, പൂതാടി, കല്‍പ്പറ്റ, വെങ്ങപ്പള്ളി, തവിഞ്ഞാല്‍, മുട്ടില്‍ സ്വദേശികള്‍ 1 വീതം വീടുകളില്‍ ചികിത്സയിലായിരുന്ന 116 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്..

*179 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.03.21) പുതുതായി നിരീക്ഷണത്തിലായത് 179 പേരാണ്. 581 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4599 പേര്‍. ഇന്ന് പുതുതായി 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 826 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 288846 സാമ്പിളുകളില്‍ 287814 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 260719 നെഗറ്റീവും 27095 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *