‘വരുമാനം നിലച്ചു; സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വന്നു’; ഫേസ്ബുക് വിഡിയോയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് പി.വി അൻവർ എം.എൽ.എ

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എം.എൽ.എയെ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കിടെ ഫേസ്ബുക് വിഡിയോയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് പി.വി അൻവർ എം.എൽ.എ. പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നാണ് അൻവർ എം.എൽ.എ. വിഡിയോയിലെത്തിയത്.
ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയത്. വർഷത്തിൽ മൂന്ന് ലക്ഷത്തിൻ്റെ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിൻ അലവൻസ് എന്നിവ മാത്രമാണ് സർക്കാറിൽ നിന്ന് സ്വീകരിച്ചതെന്നും എം.എൽ.എ പറയുന്നു. 35 വർഷത്തെ തൻ്റെ അധ്വാനവും മാതാപിതാക്കളിൽനിന്ന് ലഭിച്ച സ്വത്തുക്കളും ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ കുറച്ച് മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്.വരുമാനം നിലച്ചു തുടങ്ങി. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു.
സ്വത്തുണ്ടായിട്ടും ബാധ്യതകൾ വീട്ടാൻ കഴിയാത്ത നിർഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. പി.വി. അൻവറിെൻറ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാൽ കേസിൽ ഉൾപ്പെടുമെന്നും പ്രചരിപ്പിക്കുന്നു. ബാധ്യത തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയിൽ അധ്വാനിക്കേണ്ടി വന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയതെന്നും അൻവർ എം.എൽ.എ. കൂട്ടിച്ചേർത്തു.പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളിൽ പറയുന്നതാണെന്നും അൻവർ കൂട്ടിച്ചേർത്തു.



Leave a Reply