വിമൻ ജസ്റ്റിസ് മൂവ്മെൻറ്;’വനിതാ സംവരണ മെമ്മോറിയൽ’ ചർച്ചാ സംഗമം നടത്തി


Ad

കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന്‌ നിയമ നിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് 50% സംവരണം നടപ്പിലാക്കുക എന്ന മുദ്രാവാക്യമുയർത്തി ‘വനിതാസംവരണ മെമ്മോറിയൽ ‘എന്ന തലക്കെട്ടിൽ കൽപ്പറ്റ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ ചർച്ചാ സംഗമം നടത്തി. കൽപ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ ശ്രീമതി അജിത ഉത്ഘാടനം ചെയ്തു. സ്ത്രിയുടെ കഴിവും ബുദ്ധിയും ജനസേവനം മേഖലയിൽ അനിവാര്യ ഘടകമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനാധിപത്യത്തിന്റെ 48.3% സ്തീകളായിരിക്കെ പാർലമെന്റിലേയും നിയമ നിർമ്മാണ സഭകളിലെയും സ്ത്രീ പങ്കാളിത്തത്തിന്റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്. ജമീല ഷരീഫ് പ്രമേയം അവതരിപ്പിച്ചു. ശബ്ന അദ്ഹം (സാമൂഹ്യ പ്രവർത്തക , പാലിയേറ്റീവ് മെമ്പർ) ബിന്ദു ദാമോദരൻ (ഊര് മിത്ര ) ഡോ.ആരിഫ , ശാരദ, ഷൈനി, മുസ്ഫിറ ( ഫ്രട്ടേണിറ്റി ) ജുവൈരിയ (ജി.ഐ.ഒ) റഹീന (പ്രസി. വിമൻ ജസ്റ്റിസ്, വയനാട് ) ഷമീമ (ജില്ലസെക്രട്ടറി, വിമൻ ജസ്റ്റിസ്) എന്നിവർ സംബന്ധിച്ചു.നജ്മ മേപ്പാടി സ്വാഗതവും സൈനബ ടീച്ചർ നന്ദിയും പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *